Times Kerala

അസം-മിസോറം അതിർത്തി തർക്കം: ആ​സാമിൽ 3 ദിവസത്തെ ദുഃ​ഖാ​ച​ര​ണം

 
അസം-മിസോറം അതിർത്തി തർക്കം: ആ​സാമിൽ 3 ദിവസത്തെ ദുഃ​ഖാ​ച​ര​ണം

ഗോ​ഹ​ട്ടി: ആ​സാം-​മി​സോ​റാം അ​തി​ർ​ത്തി​യിൽ നടന്ന സം​ഘ​ർ​ഷാ​വ​സ്ഥയിൽ അ​ഞ്ചു​പോ​ലീ​സു​കാ​രും ഒ​രു പ്ര​ദേ​ശ​വാ​സി​യും വെ​ടി​യേ​റ്റു മ​രി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​സാ​മി​ൽ മൂ​ന്നു​ദി​വ​സ​ത്തെ ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചു. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ദേ​ശീ​യ​പ​താ​ക പ​കു​തി താ​ഴ്ത്തി​ക്കെട്ടുകയും പൊതു പരിപാടികളും വിനോദ പരിപാടികളും മാറ്റിവയ്ക്കുകയും ചെയ്യും.
രണ്ടു സംസ്ഥാങ്ങളിലേയും തർക്കത്തിൽ 60 പേ​ർ​ക്കു പ​രി​ക്കേ​റ്റി​രു​ന്നു. അ​തി​ർ​ത്തി​പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ അ​തി​ർ​ത്തി​യി​ലെ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​സാം-​മി​സോ​റാം മു​ഖ്യ​മ​ന്ത്രി​മാ​രെ നിർദേശിച്ചിരുന്നു.സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത് ആ​സാ​മി​ലെ ലൈ​ലാ​പു​രി​ൽ റി​സ​ർ​വ് വ​ന​മേ​ഖ​ല​യി​ലൂ​ടെ രം​ഗ്തി ബ​സ്തി​യി​ലേ​ക്ക് മി​സോ​റാം റോ​ഡ് നി​ർ​മി​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് .

Related Topics

Share this story