ബസവരാജ് ബൊമ്മെ കര്‍ണാടക മുഖ്യമന്ത്രി, സത്യപ്രതിജ്ഞ നാളെ
ബംഗളൂരു: കർണാടക മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മെയെ തെരഞ്ഞെടുത്തു. ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയായി ബസവരാജ് ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ലിംഗായത്ത് സമുദായത്തില്‍ നിന്ന് തന്നെയുള്ള ആളാണ് ബസവരാജ് ബൊമ്മെ. സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ബൊമ്മെ, ആഭ്യന്തര മന്ത്രിയായിരുന്നു. മുന്‍ മുഖ്യമന്ത്രി എസ്.ആര്. ബൊമ്മയുടെ മകനാണ് ബസവരാജ്. ജനതാദളില്‍ നിന്ന് 2008ലാണ് അദ്ദേഹം ബിജെപിയിലെത്തിയത്. ഹവേരി ജില്ലയിലെ ഷിഗാവോൺ മണ്ഡലത്തിൽ നിന്നാണ് എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടത്.