Times Kerala

സംസ്ഥാനത്തെ കെ ടി യു പരീക്ഷകൾ റദ്ദാക്കി

 
സംസ്ഥാനത്തെ കെ ടി യു പരീക്ഷകൾ റദ്ദാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനീയറിംഗ് സെമസ്റ്റർ പരീക്ഷകൾ ഹൈക്കോടതി റദ്ദാക്കി. ഒന്നും മൂന്നും സെമസ്റ്റർ പരീക്ഷകളാണ് റദ്ദാക്കിയത്. പരീക്ഷ ഓൺലൈനാക്കണമെന്നാവശ്യപ്പെട്ട് 8 വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. കോവിഡ് മാനദണ്ഡം പാലിച്ചല്ല പരീക്ഷ നടത്തിയതെന്ന് പരാതി ഉയര്‍ന്നിരുന്നു. നിലവിൽ നടക്കുന്ന പരീക്ഷകളാണ് റദ്ദാക്കിയത്.

Related Topics

Share this story