Times Kerala

തടസമില്ലാത്ത ഇ-വേ ബില്‍ സൗകര്യവും വ്യക്തിഗത ബിസിനസ് റിപ്പോര്‍ട്ടിങും ലഭ്യമാക്കി ടാലിപ്രൈമിന്റെ പുതിയ പതിപ്പ്

 
തടസമില്ലാത്ത ഇ-വേ ബില്‍ സൗകര്യവും വ്യക്തിഗത ബിസിനസ് റിപ്പോര്‍ട്ടിങും ലഭ്യമാക്കി ടാലിപ്രൈമിന്റെ പുതിയ പതിപ്പ്

കൊച്ചി: ബിസിനസ് മാനേജുമെന്റ് സോഫ്റ്റ് വെയര്‍ ദാതാക്കളായ ടാലി സൊലൂഷന്‍സ് ഇ-വേ ബില്‍ തയ്യാറാക്കലും അനുബന്ധ സേവനങ്ങളും അടങ്ങിയ ടാലിപ്രൈമിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചു. ചരക്കു നീക്കത്തിനായി തല്‍ക്ഷണം ഇ-വേ ബില്‍ പുറത്തിറക്കാന്‍ ഇതു ബിസിനസ് സ്ഥാപനങ്ങളെ സഹായിക്കും. വിവിധ സിസ്റ്റങ്ങളില്‍ ഡാറ്റ കൈകാര്യം ചെയ്യുന്നത് ഇതിലൂടെ ഒഴിവാക്കാം. ബില്‍ തയ്യാറാക്കല്‍, റദ്ദാക്കല്‍, പൂര്‍ത്തിയാക്കല്‍, വൈകല്‍ തുടങ്ങിയവയെല്ലാം ഈ സോഫ്റ്റ് വെയറിലൂടെ നേരിട്ടു കൈകാര്യം ചെയ്യാമെന്നതിലൂടെ സമയവും പണവും ലാഭിക്കാനുമാകും. ചെറുകിട സ്ഥാപനങ്ങള്‍ക്ക് ഡാറ്റയുടെ അടിസ്ഥാനത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളാനും വളര്‍ച്ച ത്വരിതപ്പെടുത്താനും ഇതു സഹായകമാകും.

ജിഎസ്ടി കാലഘട്ടത്തില്‍ ബിസിനസുകാര്‍ക്ക് നടപടിക്രമങ്ങള്‍ പാലിക്കുന്നത് ലളിതമാക്കാനുള്ള നിരവധി നീക്കങ്ങളാണു നടത്തി വരുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ടാലി സൊലൂഷന്‍സ് മാനേജിങ് ഡയറക്ടര്‍ തേജസ് ഗോയങ്ക പറഞ്ഞു. ഇപ്പോള്‍ നടപടിക്രമങ്ങള്‍ പാലിക്കാനുള്ള ചെലവും വര്‍ധിച്ചിട്ടുണ്ട്. ടാലിപ്രൈമിന്റെ പുതിയ പതിപ്പിലുള്ള സൗകര്യങ്ങളിലൂടെ രാജ്യത്തെ ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്ക് ആത്മവിശ്വാസത്തോടെ ജോലിയിലേക്കു തിരിച്ചു വരാനാകും. പൂര്‍ണമായും കണക്ടഡ് ആയ ശേഷി പ്രദാനം ചെയ്യാനായി തങ്ങളുടെ സംഘങ്ങള്‍ വിപുലമായി പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജിഎസ്ടി പോര്‍ട്ടലിലെ കണക്കു പ്രകാരം ഏകദേശം 1.4 കോടി ഇ-വേ ബില്ലുകളാണ് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തില്‍ തയ്യാറാക്കപ്പെട്ടത്. പക്ഷേ, കൂടുതല്‍ ബിസിനസുകളിലും ഇത് വ്യക്തികള്‍ തയ്യാറാക്കുകയോ എന്‍ഐസി പോര്‍ട്ടല്‍ വഴി നടത്തുകയോ ചെയ്യുന്നതിനാല്‍ സങ്കീര്‍ണതകള്‍ വര്‍ധിക്കുകയാണ്. ടാലിപ്രൈമിന്റെ പുറത്തിറക്കലിനോട് അനുബന്ധിച്ച് ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്കായി എളുപ്പത്തില്‍ ഇ-വേ ബില്‍ തയ്യാറാക്കുന്നതിനെ കുറിച്ച് നൂറിലേറെ വെര്‍ച്വല്‍ പരിപാടികള്‍ ടാലി സംഘടിപ്പിക്കുന്നുണ്ട്. ഓട്ടോമേഷന്‍ സംവിധാനങ്ങളുടെ നേട്ടവും അതിലൂടെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ മൊത്തത്തില്‍ ലളിതമാക്കുന്നതും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടാലി റിപ്പോര്‍ട്ടുകള്‍ എവിടെ നിന്നും ബ്രൗസറില്‍ വീക്ഷിക്കുവാനുള്ള സൗകര്യങ്ങള്‍ പുതിയ പതിപ്പില്‍ കൂടുതല്‍ മെച്ചപ്പെടുത്തിയിട്ടുമുണ്ട്.

Related Topics

Share this story