Times Kerala

എച്ച്ഡിഎഫ്സി ബാങ്ക് സിഎസ്സിയിലൂടെ ചെറുകിട വ്യാപാരികൾക്കായി ഓവർഡ്രാഫ്റ്റ് പദ്ധതി അവതരിപ്പിച്ചു

 
എച്ച്ഡിഎഫ്സി ബാങ്ക് സിഎസ്സിയിലൂടെ ചെറുകിട വ്യാപാരികൾക്കായി ഓവർഡ്രാഫ്റ്റ് പദ്ധതി അവതരിപ്പിച്ചു

സിഎസ്സി എസ്പിവിയുമായി സഹകരിച്ച് എച്ച്ഡിഎഫ്സി ബാങ്ക് ഇന്ന് ചെറുകിട വ്യാപാരികൾക്കായി ഓവർഡ്രാഫ്റ്റ് സൗകര്യം അവതരിപ്പിച്ചു. ‘ദൂക്കാൻദാർ ഓവർഡ്രാഫ്റ്റ് സ്കീം’ എന്ന് അറിയപ്പെടുന്ന ഈ സൗകര്യത്തിലൂടെ വ്യാപാരികൾക്ക് അവരുടെ പണത്തിന്റെ ദൗർലഭ്യം പരിഹരിക്കാനാകും.

കഴിഞ്ഞ 3 വർഷമായി പ്രവർത്തിക്കുന്ന വ്യാപാരികൾക്ക് 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് നൽകി ഓവർഡ്രാഫ്റ്റ് സൗകര്യം നേടാനാകും. ബാങ്ക് സ്റ്റേറ്റ്മെന്റിന്റെ അടിസ്ഥാനത്തിൽ, 50,000 രൂപ മുതൽ പരമാവധി 10 ലക്ഷം രൂപ വരെ ബാങ്ക് ഓവർഡ്രാഫ്റ്റ് നൽകും. ഈട്, ബിസിനസ് ഫിനാൻഷ്യലുകൾ, ആദായ നികുതി റിട്ടേണുകൾ തുടങ്ങിയവയൊന്നും നൽകേണ്ടതില്ല.

റീട്ടെയിലർമാർ, ഷോപ്കീപ്പർമാർ, ഗ്രാമീണ തല സംരംഭകർ തുടങ്ങിയവർക്ക് ഈ സൗകര്യം ഉപയോഗിക്കാം. പേപ്പർവർക്കുകളുടെ എണ്ണം കുറച്ചും ഓവർഡ്രാഫ്റ്റ് പാസാകാനുള്ള സമയദൈർഘ്യം കുറച്ചും ബാങ്ക് ഈ പ്രോസസ് ലളിതവത്ക്കരിച്ചിട്ടുണ്ട്. ചെറുകിട വ്യാപാരികളുടെ സാമ്പത്തിക അരക്ഷിതാവസ്ഥ തിരിച്ചറിഞ്ഞാണ് ഇത്തരത്തിലൊരു പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. 6 വർഷത്തിൽ താഴെ പഴക്കമുള്ള സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന പരമാവധി തുക 7.5 ലക്ഷം രൂപയായിരിക്കും. 6 വർഷത്തിൽ കൂടുതൽ പഴക്കമുള്ള സ്ഥാപനങ്ങൾക്കായിരിക്കും 10 ലക്ഷം രൂപ വരെ ഓവർഡ്രാഫ്റ്റ് ലഭിക്കുന്നത്.

റീട്ടെയിലർമാർക്കുള്ള പദ്ധതി ആനുകൂല്യങ്ങൾ:
i. ഈടില്ലാത്ത ലോൺ.
ii. കമ്മിറ്റ്മെന്‍റ് ചാർജുകളൊന്നുമില്ല.

VLE-കൾക്കുള്ള പദ്ധതി ആനുകൂല്യങ്ങൾ:
i. 5 ലക്ഷ രൂപയും അതിന് മുകളിലേക്കുമുള്ള ലോൺ തുകകൾക്ക് 0.40% മുതൽ 0.80% വരെ കമ്മീഷൻ.
ii. 1700+ എമേർജിംഗ് എന്റർപ്രൈസ് ഗ്രൂപ്പ് ബിസിനസ് ചാനൽ
iii. 600+ ബ്രാഞ്ചുകളും വെർച്വൽ റിലേഷൻഷിപ്പ് മാനേജ്മെന്റ് പിന്തുണയും.

യോഗ്യതാ മാനദണ്ഡം:
i. നടത്തിപ്പുകാർക്കോ ബിസിനസ് പാർട്ണർമാർക്കോ മാത്രമെ. ഓവർഡ്രാഫ്റ്റിനായി അപേക്ഷിക്കാനാകൂ
ii. 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്‍റ് വേണം.
iii. ബാങ്കിൽ കഴിഞ്ഞ 15 മാസമായെങ്കിലും ഉപഭോക്താവായിരിക്കണം.

“കഴിഞ്ഞ വർഷം ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് കോവിഡ്-19 കൊണ്ടുവന്ന പ്രതിബന്ധങ്ങളെ നേരിടേണ്ടി വന്നു. നിലവിലെ സാഹചര്യങ്ങൾ ചെറുകിട ബിസിനസ്സുകളെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. എച്ച്ഡിഎഫ്സി ബാങ്ക് സിഎസ്സിയുമായി ചേർന്ന് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത് ചെറുകിട വ്യാപാരികൾക്ക് കൈത്താങ്ങ് ആകുന്നതിനും അവർക്ക് കൂടുതൽ മികച്ച ബിസിനസ്സ് അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമാണ്. ഫെസ്റ്റീവ് സീസൺ തുടങ്ങുന്നതിന് മുമ്പ് വ്യാപാര സ്ഥാപനങ്ങളെ സ്വന്തം കാലിൽ നിൽക്കാനുള്ള സപ്പോർട്ട് സിസ്സ്റ്റം ഒരുക്കാനായി എച്ച്ഡിഎഫ്സി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ചെറുകിട കടക്കാർക്കും ഗ്രാമതല സംരംഭകർക്കുമായുള്ള ദൂക്കാൻദാർ ഓവർഡ്രാഫ്റ്റ് സ്കീം ഈ ലക്ഷ്യത്തിലേക്കുള്ളൊരു ചവിട്ടുപടിയാണ്. ഇത് ആയിരക്കണക്കിന് ചെറുകിട വ്യാപാരികൾക്ക് സഹായകമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്” – എച്ച്ഡിഎഫ്സി ബാങ്ക്, ഗവൺമെന്റ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷ്ണൽ ബിസിനസ്സ് ഹെഡ്, സ്മിതാ ഭഗത്ത് പറഞ്ഞു.

“ദൂക്കാൻദാർ ഓവർഡ്രാഫ്റ്റ് ഈ ദുർഘട സമയത്ത് ചെറുകിട വ്യാപാരികൾക്കും ഞങ്ങളുടെ VLE-കൾക്കും മറ്റും പ്രാക്റ്റിക്കലായ പരിഹാരമാണ്. ബുദ്ധിമുട്ടുകളെ തരണം ചെയ്യാനും കോവിഡിന്റെ ആഘാതത്തെ മറികടക്കാനും ഇത് അവരെ സഹായിക്കും” – സിഎസ്സി, എസ്പിവി, മാനേജിംഗ് ഡയറക്ടർ, ദിനേഷ് ത്യാഗി പറഞ്ഞു.

ഓവർഡ്രാഫ്റ്റ് ഫെസിലിറ്റിയുള്ള കറന്റ് അക്കൗണ്ട്, ബാങ്ക് നൽകുന്ന പ്രയോജനകരമായൊരു സേവനമാണ്. ദൈനംദിന ചെലവുകൾക്കുള്ള ക്യാഷ് ഫ്ളോ ഉറപ്പാക്കാൻ ഇത് ബിസിനസ്സ് ഉടമകളെ സഹായിക്കുന്നു. കറന്റ് അക്കൗണ്ടിലെ ഓവർഡ്രാഫ്റ്റ് ഫെസിലിറ്റിയിലൂടെ, അക്കൗണ്ട് ഉടമയ്ക്ക് അടയ്ക്കാനുള്ള തുകയും മറ്റും ചെക്കുകളിലൂടെയോ പേ-ഓർഡറിലൂടെയോ തീർക്കാനാകും. ചെക്ക് മടങ്ങുന്നതും ബിസിനസ്സിന് ചീത്തപ്പേര് വരുന്നതുമൊക്കെ ഇതിലൂടെ ഒഴിവാക്കാനാകും.

മുൻകാല പ്രവൃത്തികൾ തൃപ്തികരമെന്ന് തോന്നുന്ന ഉപഭോക്താക്കൾക്ക് ബ്രാഞ്ച് മാനേജരുടെ വിവേചനാധികാരത്തിൽ ചെറിയ ഓവർഡ്രാഫ്റ്റുകൾ നൽകാമെന്ന് ആർബിഐ നേരത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. കറന്റ് അക്കൗണ്ടുള്ള ഓരോ ഉപഭോക്താക്കൾക്കും അനുയോജ്യമായ തരത്തിലുള്ള പദ്ധതികൾ പരുവപ്പെടുത്താൻ ഇത് ബാങ്കുകൾക്ക് അവസരം നൽകുന്നു

Related Topics

Share this story