Times Kerala

സാംസങ് ഗാലക്സി എ സീരീസിൽ ആദ്യത്തെ 5ജി സ്മാർട്ട്ഫോൺ പ്രഖ്യാപിച്ചു; ഇന്ത്യയിൽ ‘ഫ്യൂച്ചർ റെഡി’ ഗാലക്സി എ22 5ജി അവതരിപ്പിച്ചു

 
സാംസങ് ഗാലക്സി എ സീരീസിൽ ആദ്യത്തെ 5ജി സ്മാർട്ട്ഫോൺ പ്രഖ്യാപിച്ചു; ഇന്ത്യയിൽ ‘ഫ്യൂച്ചർ റെഡി’ ഗാലക്സി എ22 5ജി അവതരിപ്പിച്ചു

ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള സ്മാർട്ട്ഫോൺ ബ്രാൻഡായ സാംസങ് ഇന്ന് ഗാലക്സി എ22 5ജി അവതരിപ്പിച്ചു. 5ജി അനുഭവത്തിനായി 11 ബാൻഡ്സ് പിന്തുണയുള്ള ഈ ഉപകരണത്തെ ഫ്യൂച്ചർ റെഡിയെന്നാണ് വിശേഷിപ്പിക്കുന്നത്. രണ്ടു വർഷത്തെ ഒഎസ് അപ്ഗ്രേഡും കമ്പനി വാഗ്ദ്ധാനം ചെയ്യുന്നുണ്ട്. ഗാലക്സി എ22 5ജി, ഗാലക്സി എ സീരീസിൽ 5ജി കണക്റ്റിവിറ്റിയുള്ള ആദ്യത്തെ സ്മാർട്ട്ഫോണാണ്. ഓസം ഈസ് ഫോർ എവരിവൺ എന്ന തത്വദർശനത്തെ കൂടുതൽ വിപുലമാക്കുകയും ചെയ്യുന്നു. ഗാലക്സി എ22 5ജിയിൽ 90ഹേർട്ട്സ് റീഫ്രഷ് റേറ്റുള്ള മികച്ച 6.6 ഇഞ്ച് എഫ്എച്ച്ഡി+ ഡിസ്പ്ലേ, 48എംപി ട്രിപ്പിൾ ക്യാമറ, മികച്ച സിമ്മട്രിക്കൽ ഡിസൈൻ, ശക്തമായ 5000 എംഎഎച്ച് ബാറ്ററി, മറ്റ് ഇന്നൊവേറ്റീവ് ഫീച്ചറുകൾ എന്നിവയുണ്ട്.

ഗാലക്സി എ22 5ജിയുടെ 6GB + 128GB  പതിപ്പിന് 19,999 രൂപയും 8GB + 128GB പതിപ്പിന് 21999 രൂപയുമാണ് വില. ഗാലക്സി എ22 5ജി റീട്ടെയിൽ സ്റ്റോറുകളിൽ ഉടനീളവും Samsung.com, പ്രമുഖ ഓൺലൈൻ പോർട്ടലുകൾ എന്നിവിടങ്ങളിലും ലഭ്യമാകും. ബാങ്കിംഗ്, എൻബിഎഫ്സി പങ്കാളികളിലൂടെ എളുപ്പത്തിലുള്ള അഫോർഡബിളിറ്റി ഓപ്ഷനുകൾ തിരഞ്ഞെടുക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കുന്നു. ഗാലക്സി എ22 5ജി എച്ച്ഡിഎഫ്സി ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങുമ്പോൾ 1500 രൂപയുടെ ക്യാഷ്ബാക്ക് ലഭിക്കും, ഇത് നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമാണ്.

ഗാലക്സി എ22 5ജിയിലൂടെ സാംസങ് ഗാലക്സി എയുടെ, ഇന്നൊവേഷൻ എല്ലാവർക്കും ആക്സസബിളാക്കുക എന്ന ഫിലോസഫിക്ക് കൂടുതൽ ദൃഢത നൽകുന്നു. ഗാലക്സി എ സീരീസ് സ്മാർട്ട്ഫോണിലുള്ള ആദ്യ 5ജി റെഡി ഫോണാണ് ഗാലക്സി എ22 5ജി. ഞങ്ങളുടെ 5ജി ഉപകരണങ്ങളിൽ ഏറ്റവും അഫോർഡബിളായ ഫോണും ഇതാണ്. ഉപഭോക്താക്കളുടെ മാറി വരുന്ന ആവശ്യങ്ങൾ മനസ്സിലാക്കി ഡിസൈൻ ചെയ്തിരിക്കുന്നതാണ് ഗാലക്സി എ22 5ജി. ഇതിൽ സ്മൂത്ത് 90 ഹേർട്ട്സ് ഡിസ്പ്ലേ, മികച്ച ക്യാമറ, വേഗതയുള്ളതും കാര്യക്ഷമവുമായ പ്രോസസർ എന്നിവയുണ്ട്. ഫ്യുച്ചർ റെഡിയായ ഫോൺ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച ചോയ്സാണ് 11 ബാൻഡ്സ് പിന്തുണയും 2 വർഷത്തെ ഒഎസ് അപ്ഗ്രേഡും വാഗ്ദ്ധാനം ചെയ്യുന്ന ഈ ഫോൺ” – സാംസങ് ഇന്ത്യ, മൊബൈൽ മാർക്കറ്റിംഗ്, സീനിയർ ഡയറക്റ്ററും ഹെഡുമായ ആദിത്യ ബബ്ബാർ പറഞ്ഞു.

 മികച്ച ഡിസ്പ്ലേ

ഗാലക്സി എ22 5ജിയിൽ ഉള്ളത് അങ്ങേയറ്റം മികച്ച 6.6 ഇഞ്ച് എഫ്എച്ച്ഡി+ ഇൻഫിനിറ്റി വി ഡിസ്പ്ലേയാണ്. ഇതിൽ സ്മൂത്തായ സ്ക്രോളിംഗിനും ഗെയ്മിംഗിനുമായി 90 ഹേർട്ട്സ് റീഫ്രഷ് റേറ്റുള്ളതിനാൽ ഉപയോക്താക്കൾക്ക് ഇമ്മേർസീവ് കാഴ്ച്ചാനുഭവം ലഭിക്കുന്നു. ബിംഗ് വാച്ചേർസിന് അനുയോജ്യമായ ഉപകരണമാണിത്. ഗാലക്സി എ22 5ജിയിൽ വയേർഡ്, ബ്ലൂടൂത്ത് ഹെഡ്സെറ്റുകളിൽ ഡോൾബി അറ്റ്മോസ് പിന്തുണയുണ്ട്, ഇത് വളരെ മികച്ച ഓഡിയോ, സിനിമാറ്റിക്ക് കാഴ്ച്ചാനുഭവം നൽകുന്നു. കൂടുതൽ നേരം ഫോൺ ഉപയോഗിക്കുമ്പോൾ, ഡാർക്ക് മോഡ് കണ്ണിനുള്ള സ്ട്രെയ്ൻ കുറയ്ക്കുകയും ബാറ്ററി ഏറെ നീണ്ടുനിൽക്കേണ്ടതിനായി ഊർജ്ജം സംരക്ഷിക്കുകയും ചെയ്യുന്നു.

മികച്ച ക്യാമറ

മനോഹരമായ ചിത്രങ്ങൾ പകർത്താനായി ഗാലക്സി എ22 5ജിയിൽ ട്രിപ്പിൾ ക്യാമറാ സെറ്റപ്പാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പിൻവശത്ത് 48എംപി മെയിൻ ക്യാമറയുള്ളതിനാൽ ഹൈ റെസല്യൂഷൻ, ക്ലിയർ ഫോട്ടോകൾ പകർത്താനാകും. 5എംപി അൾട്രാ വൈഡ് ലെൻസ് ഫോട്ടോഗ്രാഫുകൾക്ക് കൂടുതൽ മിഴിവ് നൽകുന്നു. 2എംപി മാക്രോ ലെൻസ് വളരെ തെളിച്ചമുള്ള ക്ലോസ്അപ്പ് ഷോട്ടുകളും ബൊക്കേ ഷോട്ടുകളും എടുക്കാൻ അനുവദിക്കുന്നു. ഹൈ ക്ലാരിറ്റി സെൽഫികൾക്കായി മുന്നിൽ 8എംപി ഫ്രണ്ട് ക്യാമറയുമുണ്ട്.

മികച്ച ഡിസൈൻ

ഗാലക്സി എ22 5ജി ഗ്രേ, മിന്‍റ്, വയലറ്റ് എന്നീ നിറങ്ങളിൽ ലഭ്യമാണ്. സ്മൂത്ത് സിമ്മട്രിക്കൽ ഫോം, ഉരുണ്ട കംഫർട്ടബിളായ എഡ്ജുകൾ എന്നിവയുള്ള ഗാലക്സി എ22 5ജി കൈയിൽ ഒതുങ്ങുന്നു. തനതായ സിമ്മട്രി ഡിസൈൻ ഫോൺ കൈയിൽ പിടിക്കുമ്പോഴും ഉപയോഗിക്കുമ്പോഴും മനോഹരമായ ഫീൽ നൽകുന്നു.

 മികച്ച പെർഫോമൻസ്

മീഡിയാടെക് ഡൈമെൻസിറ്റി 700 പ്രോസസർ ഊർജ്ജം നൽകുന്ന ഗാലക്സി എ22 5ജി ബ്രൌസ് ചെയ്യുമ്പോഴും ഒന്നിലധികം ആപ്പുകൾ ഉപയോഗിക്കുമ്പോഴും പോലും ഒപ്റ്റിമൈസ്ഡ് പെർഫോമൻസ്, സ്മൂത്ത് മൾട്ടിടാസ്ക്കിംഗ്, കുറഞ്ഞ ഊർജ്ജ ഉപഭോഗം എന്നിവ സാധ്യമാക്കുന്നു. വലിയ 5000 എംഎഎച്ച് ബാറ്ററി, ഇൻ-ബോക്സ് 15W യുഎസ്ബി-സി ഫാസ്റ്റ് ചാർജർ എന്നിവയുള്ള ഗാലക്സി എ22 5ജിയുണ്ടെങ്കിൽ ജോലിക്കാര്യത്തിൽ പേടിക്കേണ്ടതില്ല. ഗാലക്സി എ22 5ജിക്ക് ആൻഡ്രോയിഡ് 11, വൺ യുഐ കോർ 3.1 എന്നിവയുടെ പിന്തുണയുള്ളതിനാൽ ഓരോ ദിവസവും കൂടുതൽ പ്രൊഡക്റ്റീവും ക്രിയേറ്റീവുമായിരിക്കാൻ നിങ്ങളെ സഹായിക്കുന്നു.

സാംസങിന്‍റെ 5ജി ലെഗസി

5ജി ഡിവൈസുകളുടെ ഏറ്റവും വലിയ ഇക്കോസിസ്റ്റവും ഏറ്റവും അധികം പേറ്റന്‍റുകളുമുള്ള സാംസങ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച 5ജി നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ച്ചർ കമ്പനികളിൽ ഒന്നാണ്. ഗാലക്സി എ22 5ജിയിലൂടെ, സാംസങ് മിഡ്റേഞ്ച് സെഗ്‌മെന്‍റിലേക്കും 5ജി കണക്റ്റിവിറ്റി എത്തിക്കുന്നു. വേഗത്തിലുള്ള സ്പീഡ്, ലോ ലേറ്റൻസി എന്നിവയ്ക്കായി ഇതിൽ 11 5ജി ബാൻഡ്സ് പിന്തുണയുണ്ട്. കണ്ണടച്ചു തുറക്കുന്നതിന് മുന്നെ സ്ട്രീം ചെയ്യാനും ഉള്ളടക്കം പങ്കിടാനുമൊക്കെ ഇത് നിങ്ങളെ സഹായിക്കുന്നു. ഗാലക്സി എ22 5ജി വേഗത്തിലുള്ള വീഡിയോ ഡൌൺലോഡിംഗ്, സ്മൂത്ത് വീഡിയോ കോൺഫറൻസിംഗ്, ഉള്ളടക്ക സ്ട്രീമിംഗ് എന്നിവ സാധ്യമാക്കുന്നു. 

FEATURE GALAXY A22 5G
Display 6.6″ FHD+ (90Hz Refresh Rate)
Processor MediaTek D700 (7nm)
Rear Camera 48MP + 5MP +2 MP
Front Camera 8MP
Memory Variants 8GB + 128GB
6GB + 128GB
(expandable up to 1TB)
Battery 5000mAh, 15W
Operating System Android 11 | One UI Core 3.1
Colour Grey, Mint and Violet
Weight 203g
Dimensions (HxW9xD) 167.2 x 76.4 x 0 (mm)

Related Topics

Share this story