Times Kerala

ബ​ബി​ൾ​ഗം ഈ​ർ​ക്ക​ലി​യി​ൽ ​തേച്ച് ഭണ്ഡാരത്തിൽ നിന്ന് പണം മോഷണം; ഒടുവിൽ​ നാട്ടുകാർ കാത്തിരുന്നു കള്ളനെ കയ്യോടെ പൊക്കി

 
ബ​ബി​ൾ​ഗം ഈ​ർ​ക്ക​ലി​യി​ൽ ​തേച്ച് ഭണ്ഡാരത്തിൽ നിന്ന് പണം മോഷണം; ഒടുവിൽ​ നാട്ടുകാർ കാത്തിരുന്നു കള്ളനെ കയ്യോടെ പൊക്കി

കോ​ത​മം​ഗ​ലം: ചേ​ലാ​ട് സെൻറ്. സ്​​റ്റീ​ഫ​ൻ​സ് ബെ​സ്-​അ​നി​യാ വ​ലി​യ പ​ള്ളി​യു​ടെ തെ​ക്കെ​കു​രി​ശ് ഭ​ണ്ഡാ​ര​ത്തി​ൽ​നി​ന്ന് മാ​സ​ങ്ങ​ളാ​യി പ​ണം മോ​ഷ്​​ടി​ച്ചിരു​ന്ന യു​വാ​വ്​ അറസ്റ്റിൽ. പു​ല്ലു​വ​ഴി​യി​ൽ തോ​മ്പ്ര​യി​ൽ അ​നി​ൽ മ​ത്താ​യി​​യാ​ണ് (40) അറസ്റ്റിലായത്. പ​ള്ളി​യു​ടെ തെ​ക്കെ​കു​രി​ശ് ഭ​ണ്ഡാ​ര​ത്തി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന നോ​ട്ടി​ൽ ബ​ബി​ൾ​ഗ​ത്തി​ന്റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പ​ള്ളി ക​മ്മി​റ്റി​ക്കാ​രും യൂ​ത്ത് അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​രും കൂ​ടി ദി​വ​സ​ങ്ങ​ളായി നടത്തിയനിരീക്ഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്​.തി​ങ്ക​ളാ​ഴ്ച അർധരാത്രിയാണ് സംഭവം. പള്ളി ക​മ്മി​റ്റി​ക്കാ​ർ പൈ​സ എ​ണ്ണു​ന്ന സ​മ​യ​ത്ത് നോട്ടുകളിലും ചില്ലറത്തുട്ടുകളിലും ബ​ബി​ൾ​ഗം പ​റ്റി​യി​രി​ക്കു​ന്ന​ത് ക​ണ്ട് സം​ശ​യം തോ​ന്നി സി.​സി.​ടി.​വി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് വാ​യി​ൽ ഇ​ട്ട് ച​വ​ച്ചു​കൊ​ണ്ട് വ​രു​ന്ന ബ​ബി​ൾ​ഗം ഈ​ർ​ക്ക​ലി​യി​ൽ ​തേച്ച് വ​ലി​യ നോ​ട്ടു​ക​ൾ മാ​ത്രം എ​ടു​ത്ത് ചെ​റി​യ​നോ​ട്ടു​ക​ൾ തി​രി​ച്ച് ഇ​ടു​ന്ന​ത് ക​ണ്ടെ​ത്തി​യ​ത്. ആ​ഴ്ച​ക​ളാേ​ളം സി.​സി.​ടി.​വി​ക്ക്​ മു​ന്നി​ൽ ഇ​രു​ന്ന് ക​ള്ള​ൻ എ​ത്തു​ന്ന​ത് അ​വ​സ​ര​ത്തി​ൽ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Related Topics

Share this story