Times Kerala

നീലച്ചിത്ര നിർമാണം: രാജ് കുന്ദ്രക്ക് നേരെ പൊട്ടിത്തെറിച്ച് ശിൽപ്പ ഷെട്ടി; വീഡിയോകൾ വികാരങ്ങളെ ഉണർത്തുന്നവ മാത്രമെന്ന് പ്രതി

 
നീലച്ചിത്ര നിർമാണം: രാജ് കുന്ദ്രക്ക് നേരെ പൊട്ടിത്തെറിച്ച് ശിൽപ്പ ഷെട്ടി; വീഡിയോകൾ വികാരങ്ങളെ ഉണർത്തുന്നവ മാത്രമെന്ന് പ്രതി

മുംബൈ: നീലച്ചിത്ര നിർമാണക്കേസിൽ അറസ്റ്റിലായ ഭർത്താവ് രാജ് കുന്ദ്രയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. തുടർന്ന് കുന്ദ്രയെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ ഭാര്യ ശിൽപ്പ ഷെട്ടി ഇയാൾക്ക് നേരെ പൊട്ടിത്തെറിച്ചെന്ന് റിപ്പോർട്ട്. ജൂഹുവിലെ വസതിയിലെത്തിച്ച കുന്ദ്രയെക്കണ്ടപാടെ കരഞ്ഞ ശിൽപ്പ പിന്നീട് ഭർത്താവിനു നേരേ കയർത്തു. കുടുംബത്തെയാകെ ഈ വിഷയം മോശം അവസ്ഥയിലാക്കിയെന്നും സൽപ്പേരു നഷ്ടമായതിനാൽ നിരവധി കരാറുകൾ നഷ്ടപ്പെടുന്നതുൾപ്പെടെ തിരിച്ചടികളുണ്ടാകുമെന്നും ശില്പ കുന്ദ്രയോടു പറഞ്ഞു. എന്നാൽ, നീലച്ചിത്രം നിർമിച്ചിട്ടില്ലെന്നായിരുന്നു കുന്ദ്രയുടെ മറുപടി. നിർമ്മിച്ച വീഡിയോകൾ വികാരങ്ങളെ ഉണർത്തുന്നവ മാത്രമാണെന്നും കുന്ദ്ര ശിൽപ്പയോടു പറഞ്ഞതയാണ് റിപ്പോർട്ട്. അതേസമയം, സംഭവത്തിൽ ശിൽപ്പയ്ക്കു പങ്കില്ലെന്നാണു കുന്ദ്രയുടെ മൊഴി.

Related Topics

Share this story