Times Kerala

ഐഎസ്ആർഒ ചാരക്കേസ്; നമ്പി നാരായണനെതിരായ എസ് വിജയന്റെ ഹർജി കോടതി തള്ളി

 
ഐഎസ്ആർഒ ചാരക്കേസ്; നമ്പി നാരായണനെതിരായ എസ് വിജയന്റെ ഹർജി കോടതി തള്ളി

തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിലെ ഗൂഡാലോചനയിൽ നമ്പി നാരായണനെതിരെ ഒന്നാം പ്രതി എസ് വിജയൻ നൽകിയ ഹർജി തിരുവനന്തപുരം സിജെഎം കോടതി തള്ളി. നമ്പി നാരായണൻ സിബിഐ ഉദ്യോഗസ്ഥർക്ക് ഭൂമി നൽകിയത് അന്വേഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി.  പണവും ഭൂമിയും നൽകി നമ്പി നാരയണൻ സിബിഐ, ഐ ബി ഉദ്യോഗസ്ഥരെ സ്വാധീനിച്ചെന്നും ഇതേ തുടർന്നാണ് ചാരക്കേസിലെ അന്വേഷണം അട്ടിമറിക്കപ്പെട്ടതെന്നുമായിരുന്നു എസ് വിജയൻറെ ആരോപണം. നമ്പിനാരായണൻ അനധികൃതമായി സ്വത്തു സമ്പാദിച്ചെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.

Related Topics

Share this story