Times Kerala

ലോക്ക് ഡൗൺ ലംഘിച്ചെന്ന ആരോപണം; ര​മ്യ​ ഹരിദാസിനെതിരെയും കേ​സെ​ടു​ക്ക​ണ​മെ​ന്ന് പ​രാ​തി​ക്കാ​ര​ൻ

 
ലോക്ക് ഡൗൺ ലംഘിച്ചെന്ന ആരോപണം; ര​മ്യ​ ഹരിദാസിനെതിരെയും കേ​സെ​ടു​ക്ക​ണ​മെ​ന്ന് പ​രാ​തി​ക്കാ​ര​ൻ

പാ​ല​ക്കാ​ട്: വാ​രാ​ന്ത്യ ലോ​ക്ഡൗ​ണ്‍ ലം​ഘി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ഹോ​ട്ട​ലി​ൽ ക​യ​റി​യ സം​ഭ​വ​ത്തി​ൽ ആ​ല​ത്തൂ​ർ എം​പി ര​മ്യാ ഹ​രി​ദാ​സി​നെ​തി​രേ​യും കേ​സെ​ടു​ക്ക​ണ​മെ​ന്ന് പ​രാ​തി​ക്കാ​ര​ൻ. എം​പി​ക്കെ​തി​രേ കേ​സെ​ടു​ക്കുക്കാൻ പോ​ലീ​സ് തയ്യാറായില്ലെങ്കിൽ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് പ​രാ​തി​ക്കാ​ര​ൻ സ​നൂ​പ് അ​റി​യി​ച്ചു. സംഭവത്തിൽ നേ​ര​ത്തെ മുൻ എംഎൽഎ വി.​ടി.​ബ​ൽ​റാം അ​ട​ക്കം ആ​റ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രേ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. കൈ​യേ​റ്റം ചെ​യ്യ​ൽ, വ​ധ​ഭീ​ഷ​ണി എ​ന്നീ വ​കു​പ്പു​ക​ളാ​ണ് ഇ​വ​ർ​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. പാ​ല​ക്കാ​ട് ക​സ​ബ പോ​ലീ​സാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

Related Topics

Share this story