Times Kerala

ടോക്കിയോ ഒളിംപിക്‌സ്; വനിതാ വിഭാഗം ഹോക്കിയിൽ ഇന്ത്യയെ തകർത്ത് ജർമ്മനി, ഇന്ത്യയുടെ തുടർച്ചയായ രണ്ടാം പരാജയം

 
ടോക്കിയോ ഒളിംപിക്‌സ്; വനിതാ വിഭാഗം ഹോക്കിയിൽ ഇന്ത്യയെ തകർത്ത് ജർമ്മനി, ഇന്ത്യയുടെ തുടർച്ചയായ രണ്ടാം പരാജയം

ടോക്കിയോ ഒളിംപിക്‌സ് വനിതാ വിഭാഗം ഹോക്കിയിൽ ഇന്ത്യയ്ക്ക് വീണ്ടും പരാജയം. പൂൾ എയിൽ നടന്ന പോരാട്ടത്തിൽ ജർമനിയോടാണ് ഇന്ത്യ പരാജയപ്പെട്ടത്. ഗ്രൂപ്പിലെ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്.

ജർമനിയ്‌ക്കെതിരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. അന്ന ഷ്രോഡർ, നൈക്ക് ലോറൻസ് എന്നിവരാണ് ജർമനിയ്ക്കായി ഗോളുകൾ നേടിയത്. ഇന്ത്യയ്ക്ക് ലഭിച്ച മികച്ച അവസരങ്ങൾ വിനിയോഗിക്കാൻ ടീമിന് സാധിച്ചില്ല. ടോക്കിയോ ഒളിംപിക്‌സ്; വനിതാ വിഭാഗം ഹോക്കിയിൽ ഇന്ത്യയെ തകർത്ത് ജർമ്മനി, ഇന്ത്യയുടെ തുടർച്ചയായ രണ്ടാം പരാജയംരണ്ടാം മത്സരവും പരാജയപ്പെട്ടതോടെ ഇന്ത്യ പൂൾ എയിൽ അവസാന സ്ഥാനത്താണുള്ളത്. നെതെർലാൻഡാണ് പട്ടികയിൽ ഒന്നാമതുള്ളത്. രണ്ടു മത്സരങ്ങളിൽ പരാജയപ്പെട്ട ഇന്ത്യൻ വനിതകൾക്ക് ഇനിയുള്ള മത്സരങ്ങൾ വളരെ നിർണായകമാണ്. ഇന്ത്യയുടെ അടുത്ത മത്സരം ബ്രിട്ടനെതിരെയാണ്.

Related Topics

Share this story