Times Kerala

ചെമ്പരത്തി ഇലയുടെ ഗുണങ്ങള്‍.!

 
ചെമ്പരത്തി ഇലയുടെ ഗുണങ്ങള്‍.!

ലോകത്തെമ്പാടും ഉഷ്‌ണമേഖലാ- മിതോഷ്‌ണമേഖലാ പ്രദേശങ്ങളില്‍ കാണപ്പെടുന്ന പൂക്കുന്ന ഒരിനം ചെടിയാണ്‌ ചെമ്പരത്തി. മാര്‍ഷ്‌ മാലോ എന്ന പേരിലും ഇത്‌ അറിയപ്പെടുന്നു. വര്‍ഷങ്ങളായി ആയുര്‍വ്വേദത്തില്‍ പല അസുഖങ്ങള്‍ക്കും ചെമ്പരത്തി ഇല ഔഷധമായി ഉപയോഗിക്കുന്നുണ്ട്‌. ചില രാജ്യങ്ങളില്‍ തണുത്ത അല്ലെങ്കില്‍ ചൂടുള്ള ചായ ഉണ്ടാക്കുന്നതിനും ഇത്‌ ഉപയോഗിക്കുന്നു. ഇതും ആരോഗ്യത്തിന്‌ നല്ലതാണ്‌.

രക്തസമ്മര്‍ദ്ദം, അമിതരക്തസമ്മര്‍ദ്ദം തുടങ്ങിയവ മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക്‌ ചെമ്പരത്തി ഇല മരുന്നായി ഉപയോഗിക്കാവുന്നതാണ്‌. ചെമ്പരത്തി ആഹാരസാധനങ്ങള്‍ക്ക്‌ നിറംപകരാന്‍ ഉപയോഗിക്കുന്നുണ്ട്‌. ഇതുമൂലം ശരീരത്തിന്‌ ദോഷമുണ്ടാകാത്തതിനാലാണ്‌ വര്‍ണ്ണവസ്‌തുവായി ഉപയോഗിക്കുന്നത്‌. ചെമ്പരത്തി ഇല ഉപയോഗിച്ചുണ്ടാക്കുന്ന ചായയ്‌ക്ക്‌ നിരവധി ഗുണങ്ങളുണ്ട്‌. പല രാജ്യങ്ങളും ഇത്‌ കയറ്റുമതി ചെയ്യുന്നുണ്ട്‌.

ക്യാന്‍സര്‍

ചെമ്പരത്തി ഇലയ്‌ക്ക്‌ ക്യാന്‍സര്‍ ഭേദപ്പെടുത്താന്‍ കഴിയും. ചൂടുവെളളത്തോടൊപ്പം ഇലകള്‍ കഴിക്കണം. ഇല അരച്ച്‌ കുഴമ്പ്‌ രൂപത്തിലാക്കി ക്യാന്‍സര്‍ മൂലമുണ്ടാകുന്ന വ്രണങ്ങളില്‍ ഇടുകയും ചെയ്യാം.

പനിയും ചുമയും:

ചെമ്പരത്തി ഇലയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്‌. അതിനാല്‍ ഇത്‌ പനി, ചുമ, തലവേദന എന്നിവ സുഖപ്പെടുത്തും.

പ്രതിരോധശക്തി

ഇത്‌ ശരീരത്തിന്റെ ഊര്‍ജ്ജനിലയും പ്രതിരോധശക്തിയും വര്‍ദ്ധിപ്പിക്കും. ആര്‍ത്തവവിരാമത്തോട്‌ അനുബന്ധിച്ച്‌ സ്‌ത്രീകള്‍ക്കുണ്ടാകുന്ന അത്യുഷ്‌ണാനുഭവം നിയന്ത്രിക്കാനും ചെമ്പരത്തി ഇലയ്‌ക്ക്‌ കഴിയും.

മുഖക്കുരുവും വാര്‍ദ്ധക്യവും:

മുഖക്കുരുവും വാര്‍ദ്ധക്യവും: മുഖക്കുരു കുറയ്‌ക്കാനും വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളെ ചെറുക്കാനും ചെമ്പരത്തി ഇലയ്‌ക്കാകും.

കൊളസ്‌ട്രോള്‍

ചെമ്പരത്തി ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ്‌ കുറയ്‌ക്കുകയും ശരീര താപനില നിലനിര്‍ത്തുകയും ചെയ്യും.

മുടികൊഴിച്ചില്‍

ചെമ്പരത്തി ഇല മുടി കൊഴിയല്‍ കുറയ്‌ക്കും. ഇല അരച്ച്‌ ഷാംപൂ ചെയ്‌തതിന്‌ ശേഷം മുടിയില്‍ തേച്ച്‌ പിടിപ്പിക്കുക. ഇത്‌ കണ്ടീഷനറായും പ്രവര്‍ത്തിക്കും.

ചായ

ചെമ്പരത്തി ഇല ഉപയോഗിച്ച്‌ ഉണ്ടാക്കുന്ന ചായ ആരോഗ്യത്തിന്‌ വളരെ നല്ലതാണ്‌. ചായ കുടിക്കുന്നതിന്‌ മുമ്പ്‌ അത്‌ ജൈവകൃഷിയില്‍ ഉത്‌പാദിപ്പിച്ചതാണോ എന്ന്‌ പരിശോധിക്കുക. മാത്രമല്ല ഇല ഗുണമേന്മയോടെ തന്നെയാണ്‌ സംസ്‌കരിച്ചിരിക്കുന്നതെന്നും അതില്‍ രാസവസ്‌തുക്കള്‍ ഒന്നും ചേര്‍ത്തിട്ടില്ലെന്നും ഉറപ്പുവരുത്തുക. കിഡ്‌നി രോഗങ്ങള്‍, ദഹനപ്രശ്‌നങ്ങള്‍, മൂത്രത്തില്‍ പഴുപ്പ്‌, രക്തസമ്മര്‍ദ്ദം മുതലായ രോഗങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നവര്‍ ഈ ചായ കുടിച്ചാല്‍ രോഗശാന്തി ലഭിക്കും.

ദഹനം

പതിവായി ചെമ്പരത്തി ഇല തിന്നുന്നത്‌ ദഹനം വര്‍ദ്ധിപ്പിക്കും. ഭാരം കുറയാനും ഇത്‌ സഹായിക്കും. ആര്‍ത്തവ സമയത്ത്‌ സ്‌ത്രീകള്‍ ചെമ്പരത്തി ഇല തിന്നാല്‍ ആര്‍ത്തവ വേദനയും മറ്റു ബുദ്ധിമുട്ടുകളും കുറയും.

ആഹാരസാധനങ്ങള്‍ക്ക്‌

ആഹാരസാധനങ്ങള്‍ക്ക്‌ നിറം നല്‍കാനും അവ ബേക്ക്‌ (പാകം) ചെയ്യാനും ഇത്‌ ഉപയോഗിക്കുന്നുണ്ട്‌.

രോഗങ്ങളെ അകറ്റി നിര്‍ത്താന്‍

ദിവസവും ഏതാനും ചെമ്പരത്തി ഇലകള്‍ തിന്നുന്നത്‌ രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ സഹായിക്കും.

Related Topics

Share this story