Times Kerala

ഗണേശ വിഗ്രഹം വിഴുങ്ങി; മൂന്നു വയസ്സുകാരന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി; ഞെട്ടൽ മാറാതെ കുടുംബം

 
ഗണേശ വിഗ്രഹം വിഴുങ്ങി; മൂന്നു വയസ്സുകാരന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി; ഞെട്ടൽ മാറാതെ കുടുംബം

ഗണേശ വിഗ്രഹം വിഴുങ്ങിയ മൂന്നു വയസ്സുള്ള കുട്ടി രക്ഷപ്പെട്ടത് അത്ഭുതകരമായി. ആരോഗ്യ പ്രവര്‍ത്തകരുടെ അവസരോചിതമായ ഇടപെടലാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്. ബെഗളുരുവിലാണ് സംഭവം. ബാസവ എന്ന കുട്ടിയാണ് കളിക്കുന്നതിനിടയില്‍ അഞ്ച് സെന്റീമീറ്ററോളം വലുപ്പം വരുന്ന ഗണേശ വിഗ്രഹം അബദ്ധത്തില്‍ വിഴുങ്ങുകയായിരുന്നു.തുടര്‍ന്ന് നെഞ്ചു വേദനയും ഉമിനീര് ഇറക്കുന്നതില്‍ ബുദ്ധിമുട്ടും അനുഭവപ്പെട്ടതോടെ സംഭവം മനസിലാക്കിയ ഉടന്‍ തന്നെ ബന്ധുക്കള്‍ കുട്ടിയെയും കൊണ്ട് ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡിലുള്ള മണിപ്പാല്‍ ആശുപത്രിയിലേക്ക് പോയത്. കുട്ടിയുടെ നെഞ്ചിന്റെയും കഴുത്തിന്റെയും എക്‌സ്‌റേ എടുത്ത് ഉള്ളില്‍ ചെന്ന ഗണേശ വിഗ്രഹത്തിന്റെ സ്ഥാനവും രൂപവും മനസ്സിലാക്കി. പിന്നീട് എന്‍ഡോസ്‌കോപ്പിയുടെ സഹായം ഉപയോഗിച്ച് ഡോക്ടര്‍മാര്‍ വിഗ്രഹം പുറത്തെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.തുടർന്ന് ഡോക്ടര്‍മാരുടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലൂടെ കുട്ടിയുടെ ഉള്ളില്‍ ചെന്ന വിഗ്രഹം സുരക്ഷിതമായി നീക്കം ചെയ്തു. മറ്റു പ്രശ്‌നങ്ങള്‍ ഒന്നും ഇല്ല എന്ന് ഉറപ്പു വരുത്തിയതിന് ശേഷം കുട്ടിയെ വൈകുന്നേരത്തോടെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.

Related Topics

Share this story