Times Kerala

വരന്റെ സുഹൃത്തുക്കള്‍ നല്‍കിയ ‘സമ്മാനം’ വിവാഹ വേദിയിൽ വച്ച് വലിച്ചെറിഞ്ഞ് വധു; വൈറലായി വീഡിയോ

 
വരന്റെ സുഹൃത്തുക്കള്‍ നല്‍കിയ ‘സമ്മാനം’ വിവാഹ വേദിയിൽ വച്ച് വലിച്ചെറിഞ്ഞ് വധു; വൈറലായി വീഡിയോ

വിവാഹ ദിവസം സുഹൃത്തുക്കളും ബന്ധുക്കളും നിരവധി സമ്മാനങ്ങൾ നൽകുന്നത് പതിവായി കാണുന്ന ഒരു കാഴ്ചയാണ്. ഇപ്പോഴിതാ വരന്റെ സുഹൃത്തുക്കള്‍ നല്‍കിയ ‘വിവാഹ സമ്മാനം’ ദേഷ്യത്തോടെ വലിച്ചെറിയുന്ന ഒരു വധുവിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.വിവാഹവേദിയിൽ ഇരിക്കുന്ന ഒരു വരനെയും വധുവിനെയുമാണ് വീഡിയോയിൽ കാണുന്നത്. തുടർന്ന് വരന്‍റെ സുഹൃത്തുക്കള്‍ ആശംസകളുമായി വേദിയിലെത്തുകയും ഒരു സമ്മാനം നൽകുകയുമായിരുന്നു.എന്നാൽ വധു അപ്പോള്‍ തന്നെ ആ സമ്മാനം തുറന്നുനോക്കുകയായിരുന്നു. ‘ഫീഡിങ് ബോട്ടില്‍’ ആയിരുന്നു സമ്മാനപൊതിക്കുള്ളിൽ. എന്നാൽ വരന്റെ കൂട്ടുകാരുടെ ഈ തമാശ വധുവിന് അത്ര രസിച്ചില്ല എന്നുമാത്രമല്ല, ദേഷ്യത്തില്‍ സമ്മാനം വലിച്ചെറിയുകയും ചെയ്തു. ഈ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്‌. വീഡിയോ ഇതുവരെ പത്ത് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്.

Related Topics

Share this story