Times Kerala

13-ാം വയസില്‍ ഒളിംപിക്സ് സ്വര്‍ണം.! ലോകത്തെ അതിശയിപ്പിച്ച് രണ്ടു കൗമാരക്കാരികൾ

 
13-ാം വയസില്‍ ഒളിംപിക്സ് സ്വര്‍ണം.! ലോകത്തെ അതിശയിപ്പിച്ച് രണ്ടു കൗമാരക്കാരികൾ

ലോകത്തെ മുഴുവൻ വിസ്മയിപ്പിച്ച് ഒളിംപിക്സിൽ സ്വർണവും വെള്ളിയും നേടിയ രണ്ട് 13 വയസ്സുകാരാണ് ഇപ്പോൾ ടോക്കിയോ ഒളിംപിക്സിലെ താരങ്ങൾ.സ്കേറ്റ് ബോർഡിങ്ങ് വനിതാ വിഭാഗത്തിലാണ് വിസ്മയം സൃഷ്ടിച്ച് രണ്ട് കുട്ടിത്താരങ്ങൾ സ്വർണവും വെള്ളിയും നേടിയത്. വെങ്കലം നേടിയതും കൗമാരക്കാരിയാണെങ്കിലും പ്രായം 16 വയസായിരുന്നു. ജപ്പാൻ സ്വദേശിയായ മോമിജി നിഷിയ ആണ് സ്വർണം നേടിയ പതിമൂന്നുകാരി.രണ്ടാം സ്ഥാനത്തെത്തി വെള്ളി നേടിയത് റെയ്സ ലീൽ എന്ന പതിമൂന്നുകാരി ബ്രസീൽ സ്വദേശിയാണ്.

Related Topics

Share this story