Times Kerala

കൂട്ടക്കുരുതി തുടരുന്നു.! അഫ്ഗാനിസ്താനില്‍ താലിബാന്‍ ആക്രമണം; 43 പേര്‍ കൊല്ലപ്പെട്ടു

 
കൂട്ടക്കുരുതി തുടരുന്നു.! അഫ്ഗാനിസ്താനില്‍ താലിബാന്‍ ആക്രമണം; 43 പേര്‍ കൊല്ലപ്പെട്ടു

ഘാനി: അഫ്ഗാനിസ്താനിലെ ഘാനി ജില്ലയില്‍ താലിബാന്‍ നടത്തിയ ഭീകരാക്രമണത്തിൽ പ്രദേശവാസികളും സുരക്ഷ ജീവനക്കാരുടക്കം 43 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സമാനമായ നിരവധി ആക്രമണങ്ങള്‍ ഘാനി ജില്ലയില്‍ നടന്നതായി റിപ്പോര്‍ട്ടുണ്ട്. മലിസ്താന്‍ ജില്ല പിടിച്ചടക്കിയ താലിബാന്‍ പ്രദേശവാസികളെ കൊന്നൊടുക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. ജനങ്ങളുടെ വീടുകളും കടകളും ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. പല വീടുകളും ഭീകരര്‍ അഗ്നിക്കിരയാക്കി. അതേസമയം,കണ്ടഹാര്‍ പ്രവിശ്യയിലെ സ്പിന്‍ ബൊല്‍ദക് ജില്ലയില്‍ കഴിഞ്ഞ ദിവസം താലിബാന്‍ നൂറിലേറെ നാട്ടുകാരെ കൊലപ്പെടുത്തിയെന്നും തദ്ദേശവാസികളെ ഭീകരര്‍ കൂട്ടക്കൊല ചെയ്യുകയാണെന്നും ആഭ്യന്തരമന്ത്രാലയം വക്താവ് മിര്‍വായിസ് സ്റ്റാനെക്‌സി പറഞ്ഞു.

Related Topics

Share this story