Times Kerala

‘സർപ്പാട്ട പരമ്പരൈ’ ഒരു കാലഘട്ടത്തിന്റ്റെ കഥ മാത്രമല്ല, ആ കാലത്തെ, രാഷ്ട്രീയവും, ജാതി വ്യവസ്ഥിതികളും കൂടിയാണ്; അടിയന്തരാവസ്ഥ കാലത്തെ രാഷ്ട്രീയം വളരെ വ്യക്തതയോടെ രഞ്ചിത്ത് പറഞ്ഞു.; എം.എ നിഷാദ്

 
‘സർപ്പാട്ട പരമ്പരൈ’ ഒരു കാലഘട്ടത്തിന്റ്റെ കഥ മാത്രമല്ല, ആ കാലത്തെ, രാഷ്ട്രീയവും, ജാതി വ്യവസ്ഥിതികളും കൂടിയാണ്;  അടിയന്തരാവസ്ഥ കാലത്തെ രാഷ്ട്രീയം വളരെ വ്യക്തതയോടെ രഞ്ചിത്ത് പറഞ്ഞു.; എം.എ നിഷാദ്

സർപ്പാട്ട പരമ്പരൈ എന്ന ചിത്രത്തിലൂടെ പാ. രഞ്ചിത്ത് എന്ന സംവിധായകൻ പറഞ്ഞത്, ഒരു കാലഘട്ടത്തിന്റെ കഥ മാത്രമല്ല രാഷ്ട്രീയവും, ജാതി വ്യവസ്ഥിതികളും കൂടിയാണെന്ന് സംവിധായകൻ എം.എ നിഷാദ്. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഫെയ്സ്ബ്ക്ക് കുറിപ്പ്

”സർപ്പാട്ട പരമ്പരൈ”
തമിഴ് സിനിമ,എന്നും,പുതുമകളുടെ
കലവറയാണ്…പഴകി പറഞ്ഞ കഥയാണെങ്കിലും,കാല്പനികതയാണെങ്കിലും
തമിഴന്റ്റെ അവതരണം,അനുകരണീയമാണ്
സിനിമ എന്ന മാധ്യമത്തോട്,എക്കാലവും
തമിഴൻ,പ്രതിജ്ഞാബദ്ധനാണ്…
അത് കൊണ്ട് തന്നെ അവരെ perfectionist
എന്ന് വിശേഷിപ്പിക്കാൻ,രണ്ടാമതൊന്ന്
ആലോചിക്കേണ്ട കാര്യമില്ല…
പറഞ്ഞു വന്നത്,പാ. രഞ്ചിത്തിന്റ്റെ,പുതിയ
ചിത്രമായ ”സർപ്പാട്ട പരമ്പരൈ” പറ്റിയാണ് .
എന്നും സമൂഹത്തിലെ പാർശ്വവരിക്കപ്പെട്ട
ജനങ്ങളുടെ കൂടെനിൽക്കുകയും,അവരുടെ
ശബ്ദം തന്റ്റെ സിനിമയിലൂടെ ഒരു മടിയും
കൂടാതെ,പറയാൻ ചങ്കൂറ്റം കാണിച്ചിട്ടുളള
കലാകാരൻ,അതാണ് പാ രഞ്ചിത്ത്…
എഴുപതുകളിലെ,മദ്രാസ് (ഇന്ന് ചെന്നൈ)
അതിമനോഹരമായി വരച്ച് കാട്ടിയിരിക്കുന്നു
രഞ്ചിത്ത്…നമ്മുടെ കേരളത്തിൽ,പ്രത്യേകിച്ച്
തിരുവിതാംകൂറിൽ,വീറും വാശിയുമുളള ഒരു
കായിക വിനേൊദമായിരുന്നു ഒരു കാലത്ത്
വളളം കളി…പലപ്പോഴും,പല കരക്കാരും,
കുടുംബക്കാരും തമ്മിലുളള വാശിയും ,
വൈരാഗ്യവുമൊക്കെ,വളളം കളി മത്സരത്തിൽ,പ്രതിഫലിക്കാറുമുണ്ടായിരുന്നു.
അതൊക്കെ,ആ സമയത്ത് മാത്രം..
അതായിരുന്നു കേരളത്തിന്റ്റെ രീതി..
എന്നാൽ തമിഴനെ സംബന്ധിച്ചിടത്തോളം
അങ്ങനെയല്ല…അവന്റ്റെ സിരകളിൽ
ഓാടുന്ന രക്തത്തിന് തന്നെ വാശിയുടേയും
പകയുടേയും നിറവുമുണ്ടായിരുന്നു..
ബ്രിട്ടീഷുകാർ തമിഴനെ പഠിപ്പിച്ചതാണ്
ബോക്സിംഗ്…മദ്രാസിൽ,ബോക്സിംഗ്
ക്ളബ്ബുകൾ സ്ഥാപിച്ചതും അവരാണ്..
തമിഴ്നാട്ടിലെ ചെറുപ്പക്കാർ ഈ കായിക
വിനോദത്തിൽ ആകൃഷ്ടരായി..
മദ്രാസ്നഗരം ,ബോക്സിംഗ് റിങ്ങുകളാൽ
സജീവമായി…
ബോക്സിംഗ് മത്സരത്തിൽ വിജയിക്കുക
എന്നുളളത് ഓരോ തമിഴനും,അവന്റ്റെ
ആത്മാഭിമാനത്തിന്റ്റെ പ്രശ്നമായി മാറി.
സർപ്പാട്ട പരമ്പരൈ എന്ന ചിത്രത്തിലൂടെ
പാ. രഞ്ചിത്ത് എന്ന സംവിധായകൻ പറഞ്ഞത്,ഒരു കാലഘട്ടത്തിന്റ്റെ,കഥ
മാത്രമല്ല…ആ കാലത്തെ,രാഷ്ട്രീയവും,
ജാതി വ്യവസ്ഥിതികളും കൂടിയാണ്…
അടിയന്തരാവസ്ഥ കാലത്തെ രാഷ്ട്രീയം
വളരെ,വ്യക്തതയോടെ,രഞ്ചിത്ത് പറഞ്ഞു.
അഴകൊഴമ്പൻ സമീപനം കാതലായ വിഷയങ്ങളിൽ പോലും,പ്രകടിപ്പിക്കുന്ന
ചില സിനിമാ കലാകാരന്മാർക്കിടയിൽ
പാ.രഞ്ചിത്ത് എന്ന സംവിധായകൻ
വ്യത്യസ്തനാകുകയാണ്..അയാളുടെ
സൃഷ്ടിയിലൂടെ…
എത്ര മനോഹരമായിട്ടാണ്,സർപ്പാട്ടയിൽ
ഒരോ കലാകാരന്മാരും,അവരുടെ പ്രകടനം
കാഴ്ച്ച വെച്ചത്…തീയറ്റർ,അല്ലെങ്കിൽ
നാടകങ്ങളിൽ നിന്ന് വരുന്നവർ ഒരുപക്ഷെ
വലിയ താരങ്ങളായിരിക്കില്ല…അവർ പക്ഷെ
മികച്ച നടന്മാരും,നടികളും ആയിരിക്കും…
തമിഴ് ജനത എന്നും,
കലാകാരന്മാരെ,ബഹുമാനിക്കുകയും,
സ്നേഹിക്കുകയും ചെയ്യുന്നവരാണ്…
അവർ സ്നേഹിക്കുന്നത് ഹൃദയം കൊണ്ടാണ്
അത് കൊണ്ടാണ്,നല്ല കലാകാരന്മാർക്ക്
അവരവരുടെ കഴിവ് തെളിയിക്കാൻ
തമിഴ് സിനിമയിൽ ഇടം കിട്ടുന്നത്..
പാ. രഞ്ചിത്ത് ,സർപ്പാട്ട പരമ്പരൈയിൽ
ആര്യ എന്ന താരത്തെ,നല്ലൊരു നടനാക്കി
മാറ്റി…ആര്യയെ നാം മറക്കും…നമ്മുടെ
മനസ്സിൽ അയാൾ അവതരിപ്പിച്ച കബിലൻ
എന്ന കഥാപാത്രം കുടിയേറും…അതാണ്
രഞ്ചിത്ത് മാജിക്ക്…
പശുപതി എന്ന നടന്റ്റെ,കഴിവുകൾ ഇനിയും
സിനിമാ ലോകം,തിരിച്ചറിഞ്ഞിട്ടില്ല,എന്നത്
ഒരു യാഥാർത്ഥ്യമാണെങ്കിലും,സർപ്പാട്ടയിൽ
കോച്ച് രംഗൻ എന്ന കഥാപാത്രം,പശുപതി
അല്ലാതെ പിന്നെയാര് എന്ന ചോദ്യം പോലും
അപ്രസക്തം…അതാണ് ആ വേഷ പകർച്ച..
ജോൺ വിജയ്,അവതരിപ്പിച്ച ഡാഡി എന്ന
കഥാപാത്രം,നമ്മളെ അതിശയിപ്പിക്കും,
പാളി പോകാവുന്ന സന്ദർഭങ്ങളിലും,എത്ര
അനായാസമായി ആ നടൻ അത് കൈകാര്യം,ചെയ്തു…സൂക്ഷമാഭിനയം
എന്താണ് എന്ന് ജോൺ വിജയ് പഠിപ്പിച്ചു..
നടിമാരിൽ,ആര്യയുടെ അമ്മ,ഭാക്ക്യം,എന്ന
കഥാപാത്രത്തെ അവതരിപ്പിച്ച അനുപമ
കുമാർ എന്ന കലാകാരി അഭിനന്ദനം,
അർഹിക്കുന്നു…
ഇനി പറയാനുളളത്,നടന്മാരുടെ ഇടയിലെ
മലയാളി സാന്നിധ്യം തന്നെയാണ്…
ഡാൻസിംഗ് റോസ്,എന്ന കഥാപാത്രത്തെ
അവതരിപ്പിച്ച ഷബീർ കല്ലറക്കൽ,അരങ്ങു
തകർത്തു എന്ന് പറയുന്നതിൽ അതിശയോക്തിയില്ല…ഏതൊരു മലയാളിക്കും,ഷബീറിനെ കുറിച്ചോർത്ത്
അഭിമാനിക്കാം…
സർപ്പാട്ട പരമ്പരൈ കണ്ട ശേഷം,ഞാൻ
പശുപതിയെ വിളിച്ചഭിനന്ദിച്ചിരുന്നു…
അദ്ദേഹം പറഞ്ഞാണ്,ഷബീറിനെ കുറിച്ച്
കൂടുതൽ അറിഞ്ഞത്…തീയറ്ററിൽ നിന്നും
ഒരു കലാകാരൻ കൂടി…
താരാധിപത്യത്തിന്റ്റെ നാളുകൾ അവസാനിക്കുന്ന,പുതിയ കാലത്ത്..
മാറുന്ന സിനിമയുടെ ഭാഗമാകാൻ
കഴിവുളള കലാകാരന്മാർ ഈ രംഗത്തേക്ക്
ഇനിയും കടന്നു വരും…
അവരെ കൈ നീട്ടി സ്വീകരിക്കാൻ ഒരു വലിയ
വിഭാഗം പ്രേക്ഷകർ കാത്തിരിക്കുന്നു …
സിനിമയേ ആത്മാർത്ഥമായി സ്നേഹിക്കുന്നവർ…അവരിൽ ഒരാളായി
ഞാനും….
Sarpatta Paramparaii is a must watch movie.♥

Related Topics

Share this story