Times Kerala

രാജ്യദ്രോഹ കേസ് റദ്ദാക്കണം; അയിഷ സുൽത്താനയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

 
രാജ്യദ്രോഹ കേസ് റദ്ദാക്കണം; അയിഷ സുൽത്താനയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: തനിക്കെതിരെയുള്ള രാജ്യദ്രോഹ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചലച്ചിത്ര പ്രവർത്തക അയിഷ സുൽത്താന നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സർക്കാരിനെതിരായ വിമർശനങ്ങളിൽ രാജ്യദ്രോഹ കേസെടുക്കുന്നത് നിയമത്തിന്റെ ദുരുപയോഗമാണെന്നും തന്റെ വിമർശനങ്ങൾ ഏതെങ്കിലും തരത്തിൽ കലാപങ്ങൾക്ക് വഴിവെച്ചിട്ടില്ലെന്നുമാണ് ഐഷയുടെ നിലപാട്. എന്നാൽ ഐഷക്കെതിരെ രാജ്യദ്രോഹക്കുറ്റം അടക്കമുള്ള രണ്ട് കുറ്റങ്ങളും നിലനിൽക്കുമെന്നും ഹർജി തള്ളണമെന്നുമാണ് ലക്ഷദ്വീപ് പോലീസ് കോടതിയെ അറിയിച്ചിട്ടുള്ളത്.

Related Topics

Share this story