Times Kerala

സിന്ധു തട്ടിപ്പിന്റെ ഉസ്താദ്.! വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി 59 ലക്ഷം തട്ടിയ സംഭവത്തിന് പിന്നിൽ ഒമ്പതംഗ ഗുണ്ടാസംഘം; മൂന്ന് പേർ അറസ്റ്റിൽ

 
സിന്ധു തട്ടിപ്പിന്റെ ഉസ്താദ്.! വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി 59 ലക്ഷം തട്ടിയ സംഭവത്തിന് പിന്നിൽ ഒമ്പതംഗ ഗുണ്ടാസംഘം; മൂന്ന് പേർ അറസ്റ്റിൽ

കോ​ഴി​ക്കോ​ട്: കു​ന്ദ​മം​ഗ​ല​ത്തെ പ്ര​വാ​സി വ്യ​വ​സാ​യി​യി​ല്‍​നി​ന്ന് 59 ല​ക്ഷം രൂ​പ​യും കാ​റും സ്വ​ര്‍​ണ​മാ​ല​യും ത​ട്ടി​യ​തി​നു പി​ന്നി​ല്‍ ഹ​ണി​ട്രാ​പ്​ സം​ഘം. കേ​സി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്​​റ്റി​ലാ​യ ക​ണ്ണൂ​ര്‍ കൂത്തുപറമ്പ് സ്വ​ദേ​ശി ഒ. ​സി​ന്ധു (46), പെ​രു​മ​ണ്ണ സ്വ​ദേ​ശി ക​ള​ത്തി​ങ്ങ​ല്‍ കെ. ​ഷ​നൂ​ബ് (39), ഫാ​റൂ​ഖ് കോ​ള​ജ് സ്വ​ദേ​ശി അ​നു​ഗ്ര​ഹ​യി​ല്‍ ശ​ര​ത്കു​മാ​ര്‍ (27) എ​ന്നി​വ​രെ ചോദ്യം ചെയ്തതിൽ നിന്നാണ് ഒ​മ്ബ​തം​ഗ സം​ഘ​മാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്ന് പൊലീസിന് വ്യക്തമായത്. മറ്റു പ്രതികളായ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​കൾ ഉ​ട​ന്‍ പി​ടി​യി​ലാ​വു​മെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.

സി​ന്ധു​വിന്റെയും ഷ​നൂ​ബിന്റെയും നേ​തൃ​ത്വ​ത്തി​ലാണ് സം​ഘം പ്ര​വ​ര്‍​ത്തി​ച്ചിരുന്നത്. മ​റ്റു പ​ല​രും ഇ​വ​രു​ടെ ത​ട്ടി​പ്പി​നി​ര​യാ​യ​താ​യാ​ണ് വി​വ​രം. 2019 ഒ​ക്ടോ​ബ​റി​ലാ​ണ് വ്യ​വ​സാ​യി​യെ സി​ന്ധു ഫോ​ണി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. കോ​ഴി​ക്കോ​ട്ട് ഹോ​ട്ട​ലും ബ്യൂ​ട്ടി​പാ​ര്‍​ല​റും ഉ​ണ്ടെ​ന്നും പ​ണം ന​ല്‍​കി​യാ​ല്‍ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​യാ​ക്കാ​മെ​ന്നും വാ​ഗ്ദാ​നം ന​ല്‍​കു​ക​യാ​യി​രു​ന്നു. ഇത് വിശ്വസിച്ച വ്യ​വ​സാ​യി 17 ല​ക്ഷം രൂ​പ പല ത​വ​ണ​യാ​യി അ​യ​ച്ചു ​ന​ല്‍​ക്കുകയായിരുന്നു. ഇ​തി​നി​ടെ കൈ​പ്പ​റ്റി​യ തു​ക​യു​ടെ ലാ​ഭ​വി​ഹി​ത​മെ​ന്ന് പ​റ​ഞ്ഞ് സി​ന്ധു മൂ​ന്നു മാ​സം 50,000 രൂ​പ​വീ​തം വ്യ​വ​സാ​യി​ക്ക് ന​ല്‍​കു​ക​യും ചെ​യ്തു. ഇതോടെ വ്യവസായി സംഘത്തെ കൂടുതൽ വിശ്വാസത്തിൽ എടുക്കുകയായിരുന്നു.

തുടർന്ന് പ​ല സ​മ​യ​ങ്ങ​ളി​ലാ​യി ബി​സി​ന​സ് ആ​വ​ശ്യ​ങ്ങ​ള്‍​ക്കെ​ന്നു പ​റ​ഞ്ഞ് 42 ല​ക്ഷം രൂ​പ​കൂ​ടി ഇ​വ​ര്‍ വാ​ങ്ങി. ന​ല്‍​കി​ക്കൊ​ണ്ടി​രു​ന്ന ലാ​ഭ​വി​ഹി​തം മു​ട​ങ്ങി​യ​തോ​ടെ സം​ശ​യം തോന്നിയ വ്യവസായി വ്യാ​പാ​ര​ക​രാ​റി​ല്‍ ഉ​ട​ന്‍ ഒ​പ്പു​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍, ക​രാ​റൊ​പ്പി​ടാ​ന്‍ നാ​ട്ടി​ലെ​ത്തി​യ​ത് അ​റി​യി​ച്ച​തോ​ടെ സി​ന്ധു ഫോ​ണെ​ടു​ക്കാ​തെ ഒ​ഴി​ഞ്ഞു​മാറുകയായിരുന്നു. ക​രാ​ര്‍ ഒ​പ്പി​ടു​ന്നി​ല്ലെ​ങ്കി​ല്‍ പ​ണം തി​രി​കെ വേ​ണ​മെ​ന്ന് പ​റ​ഞ്ഞ​തോ​ടെ ത​ര്‍​ക്ക​മാ​യി. വ്യ​വ​സാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ സി​ന്ധു​വി​ന് ഹോ​ട്ട​ലും ബ്യൂ​ട്ടി​പാ​ര്‍​ല​റു​മൊ​ന്നും ഇ​ല്ലെ​ന്നും വ്യ​ക്ത​മാ​യി. വ്യവസായി തങ്ങളുടെ പിന്നാലെയുണ്ടെന്ന് വ്യക്തമായതോടെ കാ​ര​പ്പ​റ​മ്ബി​ലെ ത​ന്റെ ഫ്ലാ​റ്റി​ലെ​ത്തി​യാ​ല്‍ പ​ണം തി​രി​കെ ന​ല്‍​കാ​മെ​ന്ന് സി​ന്ധു അ​റി​യി​ച്ചു.

തുടർന്ന്, ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 23ന് ​ഫ്ലാ​റ്റി​ലെ​ത്തി​യ വ്യ​വ​സാ​യി​യെ സി​ന്ധു​വ​ട​ക്കം ഒ​മ്ബ​തു​പേ​ര്‍ ചേ​ര്‍​ന്ന് മ​ര്‍​ദി​ക്കു​ക​യും ന​ഗ്​​ന​നാ​ക്കി സി​ന്ധു​വി​നൊ​പ്പം നി​ര്‍​ത്തി ഫോ​ട്ടോ​യും വി​ഡി​യോ​യും പ​ക​ര്‍​ത്തു​ക​യും ചെ​യ്​​തു. പ​രാ​തി ന​ല്‍​കി​യാ​ല്‍ ഇ​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ക്കു​മെ​നന്നായിരുന്നു സംഘത്തിന്റെ ഭീ​ഷ​ണി​. ഇതിനിടെ വ്യ​വ​സാ​യി​യു​ടെ അ​ഞ്ചു​പ​വന്റെ സ്വ​ര്‍​ണ​മാ​ല​യും കാ​റും സം​ഘം ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്തു. തുടർന്ന്, മാ​സ​ങ്ങ​ള്‍​ക്കു​ശേ​ഷം വീ​ണ്ടും കൂ​ടു​ത​ല്‍ പ​ണം ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് വ്യ​വ​സാ​യി പ​രാ​തി ന​ല്‍​കി​യ​ത്.

കേ​സി​ലെ പ്ര​തി​ക​ളെ​ല്ലാംമുൻപും കോ​ഴി​ക്കോ​ട് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഹ​ണി​ട്രാ​പ്​ ഉ​ള്‍​പ്പെ​ടെ കേ​സു​ക​ളി​ല്‍ പെ​ട്ട​വ​രാ​ണെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്. സി​ന്ധു​വി​നൊ​പ്പം ഭ​ര്‍​ത്താ​വെ​ന്ന് പ​റ​ഞ്ഞ് താ​മ​സി​ക്കു​ന്ന​യാ​ളും ക്രി​മി​ന​ല്‍ കേ​സ് പ്ര​തി​യാ​ണെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി. ന​ട​ക്കാ​വ് ഇ​ന്‍​സ്പെ​ക്ട​ര്‍ എ​ന്‍. ബി​ശ്വാ​സ്, എ​സ്.​ഐ എ​സ്.​ബി. കൈ​ലാ​സ്നാ​ഥ് എ​ന്നി​വ​രു​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് കേ​സി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. അ​റ​സ്​​റ്റി​ലാ​യ​വ​രെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്ത് മ​ഞ്ചേ​രി ജ​യി​ലി​ലേ​ക്കു മാ​റ്റി

Related Topics

Share this story