Times Kerala

തെ​ലു​ങ്കാ​ന​യി​ലെ രാ​മ​പ്പ ക്ഷേ​ത്ര​ത്തി​ന് യു​ന​സ്‌​കോ​യു​ടെ ലോ​ക പൈ​തൃ​ക പ​ദ​വി

 
തെ​ലു​ങ്കാ​ന​യി​ലെ രാ​മ​പ്പ ക്ഷേ​ത്ര​ത്തി​ന് യു​ന​സ്‌​കോ​യു​ടെ ലോ​ക പൈ​തൃ​ക പ​ദ​വി

ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന​യി​ലെ പാ​ലം​പേ​ട്ടി​ൽ 13-ാം നൂ​റ്റാ​ണ്ടി​ല്‍ നി​ര്‍​മി​ക്ക​പ്പെ​ട്ട രാ​മ​പ്പ ക്ഷേ​ത്ര​ത്തി​ന് യു​ന​സ്‌​കോ​യു​ടെ ലോ​ക പൈ​തൃ​ക പ​ദ​വി. വേ​ള്‍​ഡ് ഹെ​റി​റ്റേ​ജ് ക​മ്മി​റ്റി​ ഞാ​യ​റാ​ഴ്ച ചേ​ര്‍​ന്ന വെ​ര്‍​ച്വ​ല്‍ യോ​ഗ​ത്തി​ലാ​ണ് ഇത് സംബന്ധിച്ച് തീ​രു​മാ​നം എടുത്തത്. രാ​മ​പ്പ എ​ന്ന ശി​ൽ​പ്പി 1213 എ.​ഡി​യി​ലാ​ണ് ക്ഷേ​ത്രം നി​ര്‍​മി​ക്ക​പ്പെ​ട്ട​തെ​ന്നാ​ണ് തെ​ല​ങ്കാ​ന ടൂ​റി​സം വകുപ്പ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ​ ലോ​ക​ത്തെ ത​ന്നെ അ​പൂ​ര്‍​വം ചി​ല ക്ഷേ​ത്ര​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ശി​ല്‍​പി​ക​ളു​ടെ പേ​രി​ല്‍ അ​റി​യ​പ്പെ​ടു​ന്ന​ത്. അക്കൂട്ടത്തിൽ ഒന്നാണ് രാമപ്പ ക്ഷേത്രം. കാ​കാ​ത്തി​യ രാ​ജ​വം​ശ​ത്തി​ന്‍റെ ശി​ല്‍​പ​ക​ലാ വൈ​ദ​ഗ്ധ്യം വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് രാ​മ​പ്പ ക്ഷേ​ത്രം. അ​തി​ന്‍റെ മ​ഹ​ത്വം നേ​രി​ട്ട് മ​ന​സി​ലാ​ക്കു​ന്ന​തി​നാ​യി എ​ല്ലാ​വ​രും ക്ഷേ​ത്രം സ​ന്ദ​ര്‍​ശി​ക്ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ട്വീ​റ്റ് ചെ​യ്തു.

Related Topics

Share this story