Times Kerala

ക​ട​ൽ​ക്ഷോ​ഭം; ചെ​ല്ലാ​നം നി​വാ​സി​ക​ൾ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്, തീ​ര​ദേ​ശ പാ​ത ഉ​പ​രോ​ധി​ച്ചു

 
ക​ട​ൽ​ക്ഷോ​ഭം; ചെ​ല്ലാ​നം നി​വാ​സി​ക​ൾ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്, തീ​ര​ദേ​ശ പാ​ത ഉ​പ​രോ​ധി​ച്ചു

കൊ​ച്ചി: ക​ട​ൽ​ക്ഷോ​ഭം മൂ​ലം വര്ഷങ്ങളായി ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന ചെ​ല്ലാ​നം നി​വാ​സി​ക​ൾ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക് നീങ്ങുന്നു. ഇതിന്റെ മുന്നോടിയായി രാ​വി​ലെ തീ​ര​ദേ​ശ പാ​ത പ്ര​ദേ​ശ​വാ​സി​ക​ൾ ഉ​പ​രോ​ധി​ച്ചു. ക​ട​ൽ​ക്ഷേ​ഭം ശാ​ശ്വ​ത​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്നും വീ​ടും സ്വ​ത്തു​ക്ക​ളും ന​ഷ്ട​മാ​യ​വ​ർ​ക്ക് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്ക​ണ​മെ​ന്നു​മാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ആ​വ​ശ്യം.സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ റോ​ഡി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ച​തോ​ടെ മണിക്കൂറുകളോളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു. സ്ഥ​ല​ത്ത് വ​ൻ പോ​ലീ​സ് സം​ഘ​വും ത​മ്പ​ടി​ച്ചി​രു​ന്നു. ഒ​രു മ​ണി​ക്കൂ​റോ​ളം ഉ​പ​രോ​ധ സ​മ​രം പി​ന്നി​ട്ട​തോ​ടെ പോ​ലീ​സ് പ്ര​തി​ഷേ​ധ​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി.

Related Topics

Share this story