Times Kerala

ഐ പി എൽ സെപ്റ്റംബർ 19 ന് പുനരാരംഭിക്കും; രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരം ചെന്നൈയും മുംബൈയും തമ്മിൽ

 
ഐ പി എൽ സെപ്റ്റംബർ 19 ന് പുനരാരംഭിക്കും; രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരം ചെന്നൈയും മുംബൈയും തമ്മിൽ

കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിർത്തിവെച്ച ഐപിഎൽ 14 ആം സീസണിലെ മത്സരങ്ങൾ സെപ്റ്റംബർ 19 നു പുനരാരംഭിക്കും. ഇന്ത്യയിൽ നിന്ന് മാറ്റി യുഎഇ യിൽ നടക്കുന്ന രണ്ടാം ഘട്ട മത്സരം തുടങ്ങുന്നത് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സും രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസും തമ്മിലുള്ള പോരാട്ടത്തിലൂടെയാണ്.

ബിസിസിഐയാണ് മത്സരക്രമങ്ങൾ പുറത്തുവിട്ടത്. ഇനി 31 മത്സരങ്ങളാണ് അവശേഷിക്കുന്നത്. സെപ്റ്റംബർ 19 നു തുടങ്ങുന്ന ഐപിഎല്ലിന്റെ ഫൈനൽ പോരാട്ടം ഒക്ടോബർ 15 നാണ് നടക്കുക. ഐ പി എൽ സെപ്റ്റംബർ 19 ന് പുനരാരംഭിക്കും; രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരം ചെന്നൈയും മുംബൈയും തമ്മിൽഐ പി എൽ സെപ്റ്റംബർ 19 ന് പുനരാരംഭിക്കും; രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരം ചെന്നൈയും മുംബൈയും തമ്മിൽഫൈനൽ ഉൾപ്പെടെ 13 മത്സരങ്ങൾ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലും പത്തു മത്സരങ്ങൾ ഷാർജയിലും എട്ട് മത്സരങ്ങൾ അബു ദാബിയിലും നടക്കും. ഉച്ച കഴിഞ്ഞ് 3.30നും രാത്രി 7.30നുമായാണ് മത്സരങ്ങൾ നടക്കുക. ഇതുവരെയുള്ള മത്സരങ്ങളുടെ അടിസ്ഥാനത്തിൽ 12 പോയിന്റുമായി ഡൽഹി ക്യാപിറ്റൽസാണ് പട്ടികയിൽ ഒന്നാമതുള്ളത്. 10 പോയിന്റുമായി ചെന്നൈയും ബംഗളൂരും രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. മുംബൈ ഇന്ത്യൻസ്(നാല്), രാജസ്ഥാൻ റോയൽസ്(അഞ്ച), പഞ്ചാബ് കിങ്‌സ്(ആറ്), കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്(ഏഴ്), സൺറൈസേഴ്‌സ് ഹൈദരാബാദ്(എട്ട്) എന്നിങ്ങനെയാണ് പട്ടികയിൽ മറ്റു ടീമുകളുടെ സ്ഥാനം.

Related Topics

Share this story