Nature

ഭാര്യയെ കൊന്നു ബാഗിലാക്കി ഉപേക്ഷിച്ചു; ഒ​ളി​വി​ൽ​പോ​യ പ്ര​തി ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: എ​ട്ടു വ​ർ​ഷങ്ങൾക്ക് മു​മ്പ് ഡ​ൽ​ഹി​യി​ൽ ഭാര്യയെ കൊ​ല​പ്പെ​ടു​ത്തി​ മൃ​ത​ദേ​ഹം എ​യ​ർ ബാ​ഗി​നു​ള്ളിലക്കി ഉപേക്ഷിച്ചതിന് ശേഷം ഒ​ളി​വി​ൽ​പോ​യ പ്ര​തി ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു. 2011 ൽ ​ആ​യി​രു​ന്നു സം​ഭ​വം നടന്നത്. ഡ​ൽ​ഹി സ്വ​ദേ​ശി രാ​ജു ഗ​ലോ​ട്ടാ​ണ് മ​രി​ച്ച​ത്. പ​ങ്കാ​ളി നീ​തു സോ​ള​ങ്കി​യെ ന്യൂ​ഡ​ൽ​ഹി റെ​യി​ൽ​വെ സ്റ്റേ​ഷ​നു പു​റ​ത്ത് ഉ​പേ​ക്ഷ​ച്ച ശേ​ഷം ഇ​യാ​ൾ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ഗ​ലോ​ട്ടി​നെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പോ​ലീ​സ് പ്ര​ഖ്യാ​പി​ക്കു​ക​യും ക​ണ്ടെ​ത്തു​ന്ന​വ​ർ​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ക​ര​ൾ രോ​ഗ​ബാ​ധി​ത​നാ​യ ഇ​യാ​ൾ ക​ള്ള​പ്പേ​രി​ൽ ഗു​ഡ്ഗാ​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ക​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച രോ​ഗം മൂ​ർഛി​ച്ച് ഇ​യാ​ൾ മരിച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.