Times Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ് :സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കേരള ബാങ്ക് ഇടപെടുന്നു

 
കരുവന്നൂർ ബാങ്ക് തട്ടിപ്പ് :സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കേരള ബാങ്ക് ഇടപെടുന്നു

തൃശ്ശൂര്‍: കരുവന്നൂർ ബാങ്കിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കേരള ബാങ്കിന്റെ സഹായം. ഇതിനായി പ്രത്യേക പാക്കേജ് പരിഗണനയിലാണെന്ന് കേരള ബാങ്ക് വൈസ് ചെയർമാൻ എം കെ കണ്ണൻ അറിയിച്ചു. അഞ്ചുവർഷം കൊണ്ട് പ്രതിസന്ധി പരിഹരിക്കാൻ സാധിക്കുമെന്നും നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നും പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേസിലെ പ്രതികളായ സിപിഎം അംഗങ്ങൾക്കെതിരെ നടപടി എടുക്കാൻ ഇന്ന് തൃശ്ശൂരില്‍ സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ സാന്നിധ്യത്തിൽ ജില്ലാ കമ്മിറ്റി യോഗം ചേരും. അതേസമയം  തട്ടിപ്പ് കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്നതിൽ ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയ്ക്ക് പിഴവ് പറ്റിയെന്ന ആക്ഷേപം ഉയർന്നു. പരാതി കിട്ടിയിട്ടും ജില്ലയിലെ സംസ്ഥാന നേതാക്കൾ വേണ്ട രീതിയിൽ ഇടപെട്ടില്ലെന്ന്  മറ്റൊരു ആഷേപവും  ഉയർന്നു.

Related Topics

Share this story