Times Kerala

ഐഎന്‍എല്ലിന് ഇടതുമുന്നണിയില്‍ സ്വാതന്ത്ര്യമില്ല ;അസംതൃപ്തരെ ലീഗിലേക്ക് ക്ഷണിച്ച് പി.കെ. കു‍ഞ്ഞാലിക്കുട്ടി

 
ഐഎന്‍എല്ലിന് ഇടതുമുന്നണിയില്‍ സ്വാതന്ത്ര്യമില്ല ;അസംതൃപ്തരെ ലീഗിലേക്ക് ക്ഷണിച്ച് പി.കെ. കു‍ഞ്ഞാലിക്കുട്ടി

തിരുവനന്തപുരം :  ഐഎന്‍എല്ലിന് ഇടതുമുന്നണിയില്‍ സ്വാതന്ത്ര്യമില്ലെന്ന് മുസ്‌ലിം ലീഗ്. അസംതൃപ്തരെ ലീഗിലേക്ക് ക്ഷണിച്ച് പി.കെ. കു‍ഞ്ഞാലിക്കുട്ടി രംഗത്ത് . ലീഗിലേക്കു വരണോയെന്ന് അവര്‍ക്ക് തീരുമാനിക്കാമെന്നും വെളിപ്പെടുത്തി . സ്ഥാനങ്ങൾ ഇല്ലെങ്കിലും സ്വസ്ഥത ഉണ്ടാകുമെന്നും വന്നവർ അത് അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

കൊച്ചിയിൽ ചേർന്ന ഐഎൻഎൽ സംസ്ഥാന നേതൃയോഗം സംഘർഷത്തിൽ കലാശിച്ചതിനു പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. യോഗത്തിൽ രണ്ടു വിഭാഗങ്ങൾ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.തുടർന്ന് പോലീസ് ഇടപ്പെടുകയായിരുന്നു .

Related Topics

Share this story