Times Kerala

കര്‍ഷകരോട് അതിയായ ബഹുമാനമുണ്ട് അവരെ പിന്തുണക്കുന്നു ; നവ്ജ്യോത് സിങ് സിധു

 
കര്‍ഷകരോട് അതിയായ ബഹുമാനമുണ്ട് അവരെ പിന്തുണക്കുന്നു ; നവ്ജ്യോത് സിങ് സിധു

ഛണ്ഡീഗഡ്: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റത്തിന് പിന്നാലെ കര്‍ഷകരുടെ പ്രതിഷേധത്തിനിരയായി നവ്ജ്യോത് സിങ് സിധു  . കര്‍ഷകരെ കുറിച്ചുള്ള സിധുവിന്‍റെ പ്രസ്താവനയാണ് വിവാദത്തിന് കാരണമായത് .  കര്‍ഷകര്‍ കരിങ്കൊടി കാട്ടിയാണ് പ്രതിഷേധം രേഖപ്പെടുത്തിയത് .

‘ദാഹിക്കുന്നവര്‍ കിണറിനരികിലേക്ക് നടക്കും’ എന്ന പ്രസ്താവനയാണ് വൻ   വിവാദം ഉണ്ടാക്കിയത്  . എന്നാൽ തന്‍റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടുവെന്ന്  സിധു വ്യക്‌തമാക്കി .കര്‍ഷകരോട് അതിയായ ബഹുമാനമാണെന്നും അവരെ  പിന്തുണക്കുന്നുവെന്നും  അദ്ദേഹം ചൂണ്ടിക്കാട്ടി .

Related Topics

Share this story