Times Kerala

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്;സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച്‌ മുസ്ലീം സംഘടനകള്‍ രംഗത്ത്

 
ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്;സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച്‌ മുസ്ലീം സംഘടനകള്‍ രംഗത്ത്

തിരുവനന്തപുരം :  ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിഷയത്തില്‍ സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച്‌ മുസ്ലീം സംഘടനകള്‍ രംഗത്ത് . സ്കോളര്‍ഷിപ്പ് വിഷയത്തിൽ  സര്‍ക്കാര്‍ നിലപാടിനെതിരെ തുറന്ന പോരിലേക്കാണ് മുസ്ലീം സംഘടനകള്‍ കടക്കുന്നത്.

മുസ്ലീംലീഗ്, സമസ്ത, എംഇഎസ്, ജമാ അത്തെ ഇസ്ലാമി എന്നീ  13 സംഘടനകളാണ് കോഴിക്കോട്ട് യോഗം ചേര്‍ന്നത്.

സംവരണത്തിലെ സര്‍ക്കാര്‍ നിലപാടിനെതിരെ അടുത്ത മാസം മൂന്നിന് സെക്രട്ടേറിയേറ്റ് ധര്‍ണനടത്തുമെന്ന് സമിതി അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്‌തമാക്കി .

Related Topics

Share this story