Times Kerala

ദുരഭിമാനക്കൊല; ബിഹാറിൽ കാമുകിയുടെ ബന്ധുക്കൾ മർദ്ദിച്ച്  പതിനേഴുകാരൻ മരിച്ചു

 
ദുരഭിമാനക്കൊല; ബിഹാറിൽ കാമുകിയുടെ ബന്ധുക്കൾ മർദ്ദിച്ച്  പതിനേഴുകാരൻ മരിച്ചു

ബീഹാർ :  ബിഹാറിലെ മുസാഫർനഗറിൽ ദുരഭിമാനക്കൊല. കാമുകിയുടെ ബന്ധുക്കൾ മർദ്ദിച്ച്  പതിനേഴുകാരൻ മരിച്ചു. സംഭവത്തിൽ പെൺകുട്ടിയുടെ സഹോദരനടക്കം നാല് പേർ പോലീസ് പിടിയിലായി . മൃതദേഹം കുറ്റക്കാരെന്ന് സംശയിക്കുന്നവരുടെ വീട്ടിൽ സംസ്കരിച്ചതോടെ സംഘർഷാവസ്ഥ കൂടുതൽ ഗുരുതരമായി.

പതിനേഴുകാരനായ സൗരഭ് കുമാറാണ് കാമുകിയുടെ ബന്ധുക്കളുടെ ക്രൂരമായ മർദ്ദനത്തെ തുടർന്ന്  മരിച്ചത് . സൗരഭിനെ കാമുകിയുടെ സഹോദരൻ സുശാന്ത് പാണ്ഡെ വെള്ളിയാഴ്ച രാത്രി വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. തുടർന്ന് ഇയാളെ  ക്രൂരമായി മർദ്ദിക്കുകയായിരുന്നു .

Related Topics

Share this story