Times Kerala

കരുവന്നൂർ സഹകരണ ബാങ്ക് വായ്പ്പാ തട്ടിപ്പ്;പ്രതികളുടെ വീടുകളിൽ ക്രൈം ബ്രാഞ്ച് റെയ്ഡ്

 
കരുവന്നൂർ സഹകരണ ബാങ്ക് വായ്പ്പാ തട്ടിപ്പ്;പ്രതികളുടെ വീടുകളിൽ ക്രൈം ബ്രാഞ്ച് റെയ്ഡ്

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് വായ്പ്പാ തട്ടിപ്പ് കേസിൽ  പ്രതികളുടെ വീടുകളിൽ ക്രൈം ബ്രാഞ്ച് റെയ്ഡ്. കേസിലെ 6 പ്രതികളായ റെജി അനിൽ കുമാർ, കിരൺ, ബിജു, കരീം, ബിജോയ് എ കെ, ടി.ആർ സുനിൽ കുമാർ, സി കെ ജിൽസ് എന്നിവരുടെ  വീടുകളിലാണ് പരിശോധന നടത്തിയത് . ആറ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണ സംഘത്തിന്റെ പരിശോധന നടത്തിയത് .  റെയ്ഡ് ഇപ്പോഴും തുടരുകയാണ്.

പ്രതികൾ സംസ്ഥാനത്തിന്റെ പലയിടത്തും നിക്ഷേപം നടത്തിയതായി സൂചനകൾ ലഭിച്ചു . ഇരിങ്ങാലക്കുടയിൽ രജിസ്ട്രർ ചെയ്ത നാലു സ്വകാര്യ കമ്പനികളിലേക്കും അന്വേഷണം നീളുന്നു .പെസോ ഇൻഫ്രാസ്ട്രക്ച്ചേഴ്സ്, സിസിഎം ട്രഡേഴ്സ് , മൂന്നാർ ലക്സ് വേ ഹോട്ടൽസ്, തേക്കടി റിസോർട്ട് എന്നീ കമ്പനികളിൽ പ്രതികൾക്ക് പങ്കാളിത്തമുണ്ടെന്നാണ് പുതിയ  വിവരം .

Related Topics

Share this story