Times Kerala

കേരളത്തിൽ സെക്കൻഡുകൾക്കകം നാശം വിതച്ച് അപ്രത്യക്ഷമാകുന്ന കാറ്റ്; ചെറുമേഘസ്‌ഫോടന മുന്നറിയിപ്പ് നല്‍കി അധികൃതര്‍

 
കേരളത്തിൽ സെക്കൻഡുകൾക്കകം നാശം വിതച്ച് അപ്രത്യക്ഷമാകുന്ന കാറ്റ്; ചെറുമേഘസ്‌ഫോടന മുന്നറിയിപ്പ് നല്‍കി അധികൃതര്‍

കൊച്ചി: കേരളത്തെ ഭീതിയിലാഴ്ത്തുന്ന പുതിയ റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്ത് വരുന്നത്. സെക്കന്‍ഡുകള്‍ക്കകം നാശം വിതച്ച്‌ അപ്രത്യക്ഷമാകുന്ന കാറ്റ് വീശുന്നതായാണ് റിപ്പോർട്ട്. മേഘങ്ങളില്‍ നിന്നു താഴോട്ട് ചുഴലിപോലെ കുറച്ചുസമയത്തേക്കു ഉണ്ടാകുന്ന വായുപ്രവാഹമാണ് ഇതിനു പിന്നില്‍ എന്നാണു വിദഗ്‌ധർ പറയുന്നത്. പടിഞ്ഞാറുനിന്നു കിഴക്കോട്ട് 40-50 കിലോമീറ്റര്‍ വേഗത്തില്‍ ഒരേദിശയില്‍ മണ്‍സൂണ്‍ കാലത്ത് കാറ്റു വീശാറുണ്ട്. ഈ കാറ്റിന്റെ സഞ്ചാരപാതയിലേക്ക് കൂകൂമ്പാര മേഘങ്ങള്‍ കയറിവരുമ്ബോഴാണ് ‘മിനി ടൊര്‍ണാഡോ’ യെന്ന വായുപ്രവാഹം ഉണ്ടാക്കുക എന്ന് കൊച്ചി സര്‍വകലാശാലലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്മോസ്ഫറിക് റഡാര്‍ റിസര്‍ച് (അക്കാര്‍) ഡയറക്ടര്‍ ഡോ എസ് അഭിലാഷ് പറഞ്ഞു. സംസ്ഥാനത്ത് കൊച്ചിക്കു പുറമേ പത്തനംതിട്ട, തൃശൂര്‍ എന്നിവിടങ്ങളിലും ഇപ്പോള്‍ കൂമ്ബാര മേഘങ്ങള്‍ പലസ്ഥലത്തും കാണപ്പെടുന്നുണ്ട്. മേഘങ്ങളുടെ ഭാഗമായി വരുന്ന പ്രവചിക്കാന്‍ കഴിയാത്ത ഈ കാറ്റ് മണിക്കൂറില്‍ 200 കിലേ‍ാമീറ്റര്‍ വേഗത്തില്‍വരെ വീശാം. ഏകദേശം നാല് മിനിറ്റിനകം ശാന്തമാകുമെങ്കിലും ചിന്തിക്കാവുന്നതിലും അധികം നാശനഷ്ടം ഇവ വരുത്തിവച്ചേക്കാം എന്നാണു റിപ്പോർട്ടുകൾ. ചെറുമേഘസ്ഫേ‍ാടനവും അതിന്റെ ഭാഗമായ ചുഴലിയും വരുംദിവസങ്ങളില്‍ വര്‍ധിക്കാനുളള സാധ്യതയുണ്ടെന്ന് കാലാവസ്ഥ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇവ നിലവില്‍ പ്രവചിക്കാന്‍ സംവിധാനങ്ങളില്ലാത്തതിനാല്‍ സൂചനകള്‍ ലഭിക്കുമ്ബേ‍ാള്‍ തന്നെ കരുതിയിരിക്കണമെന്നാണ് പൊതു നിര്‍ദേശം.

അതേസമയം, സംസ്ഥാനത്ത് കാലവർഷം സജീവമായി തുടരുകയാണ്. ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപൂണ്ട്. ഈ സാഹചര്യത്തിൽ ഇന്ന് 14 ജില്ലകളിലും യല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ യല്ലോ മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്.ബുധനാഴ്ച്ചയോടെ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ന്യൂനമർദ്ദം രൂപപ്പെടാനുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.തിങ്കളാഴ്ച്ച വരെ മത്സ്യതൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്ക്. ശക്തമായ കാറ്റോട് കൂടിയ മഴയ്ക്കാണ് സാധ്യത. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനത്തേക്കും.

Related Topics

Share this story