Times Kerala

ഭർത്താവുമായി പിണങ്ങി കഴിയുന്ന യുവതിയോട് വിവാഹാഭ്യർഥന, നിരസിച്ചതിന് നടുറോഡിൽ കുത്തിവീഴ്ത്തി; യുവാവ് അറസ്റ്റിൽ

 
ഭർത്താവുമായി പിണങ്ങി കഴിയുന്ന യുവതിയോട് വിവാഹാഭ്യർഥന, നിരസിച്ചതിന് നടുറോഡിൽ കുത്തിവീഴ്ത്തി; യുവാവ് അറസ്റ്റിൽ

വൈക്കം: വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് യുവതിയെ യുവാവ് കുത്തിപ്പരുക്കേൽപിച്ചു. എടയ്ക്കാട്ടുവയൽ കൈപ്പട്ടൂർ കാരിത്തടത്തിൽ വീട്ടിൽ ജിനീഷാണ് (32) ബ്രഹ്മമംഗലം ചാലിങ്കൽ ചെമ്പകശേരിൽ വീട്ടിൽ മഞ്ജുവിനെ (38) കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴിഞ്ഞ 22ന് വൈകിട്ട് 6ന് ബ്രഹ്മമംഗലം ക്ഷേത്രത്തിനു സമീപത്തു വച്ചായിരുന്നു സംഭവം. ഭർത്താവുമായി പിണങ്ങി കഴിയുന്ന മഞ്ജു വീട്ടിലേക്കു നടന്നു പോകുന്നതിനിടെ ബൈക്കിലെത്തിയ ജിനീഷ് കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് നട്ടെല്ലിനു താഴെ കുത്തുകയായിരുന്നു. ഇതിനു ശേഷം ഇയാൾ കടന്നുകളഞ്ഞു.പ്രതിയെ പിന്നീസ് പോലീസ് പിടികൂടുകയായിരുന്നു. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാർ മഞ്ജുവിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. തലയോലപ്പറമ്പ് എസ്എച്ച്ഒ ബിൻസ് ജോസഫ്, എസ്ഐ എൻ.ജി.സിവി, പി.എസ്.സുധീരൻ എന്നിവരടങ്ങുന്ന സംഘമാണു പ്രതിയെ പിടികൂടിയത്.

Related Topics

Share this story