Times Kerala

വനിതകളുടെ ബാഡ്മിന്റണ്‍ ; ഇന്ത്യയുടെ പി.വി സിന്ധുവിന് ഉജ്വല തുടക്കം

 
വനിതകളുടെ ബാഡ്മിന്റണ്‍ ; ഇന്ത്യയുടെ പി.വി സിന്ധുവിന് ഉജ്വല തുടക്കം

വനിതകളുടെ ബാഡ്മിന്റണ്‍ വ്യക്തിഗത ഇൻ ഇനത്തിൽ ഇന്ത്യയുടെ പി.വി സിന്ധുവിന് ഉജ്വല തുടക്കം. ഇതോടെ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷകള്‍ക്ക് തിളക്കമേറുകയാണ്. ഇസ്രയേലിന്റെ കെസ്നിയ പൊളികാര്‍പ്പോവയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ഒരു ഘട്ടത്തിലും സിന്ധുവിന് വെല്ലുവിളി ഉയര്‍ത്താന്‍ ഇസ്രയേല്‍ താരത്തിനായില്ല. 13 മിനുറ്റുകള്‍ മാത്രമാണ് മത്സരം നീണ്ടു നിന്നത്. സ്കോര്‍ 21-7, 21-10.

Related Topics

Share this story