Times Kerala

റോഡപകടങ്ങളില്‍ പരിക്കേറ്റവർക്ക് തൊഴിലവസരം

 
റോഡപകടങ്ങളില്‍ പരിക്കേറ്റവർക്ക് തൊഴിലവസരം

കോഴിക്കോട്: റോഡപകടങ്ങളില്‍ പെട്ട് പരിക്കേറ്റ് ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരോ വികലാംഗരാവുകയോ ചെയ്ത അഭ്യസ്തവിദ്യരെ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓണ്‍ലൈന്‍ സര്‍വ്വീസ് സേവന ദാതാക്കളായും ഫെസിലിറ്റേഷന്‍ സെന്ററുകളുടെ സംരംഭകരായും നിയമിക്കുന്നു. സര്‍ക്കാറിന്റെ 100 ദിന തൊഴില്‍ ദാനപദ്ധതിയുടെ ഭാഗമായി സാമൂഹ്യ നീതി വകുപ്പുമായി സഹകരിച്ച് കോഴിക്കോട് ജില്ലയിലെ ഓരോ പഞ്ചായത്തിലും രണ്ട് പേര്‍ക്ക് തൊഴില്‍ നൽകുകയാണ് ലക്ഷ്യം. പത്താം ക്ലാസ് പാസ്സായവരും കമ്പ്യൂട്ടര്‍ പരിജ്ഞാനമുളളവരും വീട്ടിലിരുന്നു ഓണ്‍ലൈന്‍ സേവനങ്ങള്‍ നിര്‍വ്വഹിച്ചു നല്കാന്‍ സൗകര്യങ്ങള്‍ ഉളളവരുമായ വർക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ആഗസ്റ്റ് അഞ്ചിനകം കോഴിക്കോട് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ kl11.mvd@kerala.gov.in ഇമെയിലില്‍ സമര്‍പ്പിക്കണമെന്ന് ആര്‍.ടി.ഒ അറിയിച്ചു. ഫോൺ : 0495 2371705.

Related Topics

Share this story