Times Kerala

ഡല്‍ഹിയില്‍ തിയേറ്ററുകള്‍ തിങ്കളാഴ്ചയോടെ തുറക്കും

 
ഡല്‍ഹിയില്‍ തിയേറ്ററുകള്‍ തിങ്കളാഴ്ചയോടെ തുറക്കും

ഡല്‍ഹിയി: രാജ്യതലസ്ഥാനത്ത് തിയേറ്ററുകള്‍ തിങ്കളാഴ്ചയോടെ തുറക്കും. സംസ്ഥാന ഭരണസമിതിയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, അമ്പത് ശതമാനം പേരെ മാത്രമാണ് പ്രവേശനാനുമതി ഉള്ളത്. തിങ്കളാഴ്ച മുതല്‍ ട്രെയിനുകളിലും ബസുകളിലും മുഴുവന്‍ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. നിലവില്‍ 50 ശതമാനം പേര്‍ക്ക് മാത്രം പ്രവേശനം അനുവദിച്ചുകൊണ്ടാണ് ബസും, മെട്രോയും സര്‍വ്വീസുകള്‍ നടത്തുന്നത്. കല്യാണങ്ങള്‍ക്കും മരണാന്തര ചടങ്ങുകളിലും പങ്കെടുക്കാവുന്നവരുടെ എണ്ണം അമ്പതില്‍ നിന്നും നൂറാക്കി ഉയര്‍ത്തി. ജൂണ്‍ ഏഴിനാണ് കോവിഡ് നിയന്ത്രണങ്ങളില്‍ അയവ് വന്നതോടെ ഡല്‍ഹി മെട്രോ സര്‍വ്വീസ് പുനരാരംഭിച്ചത്. തിങ്കളാഴ്ച മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് സ്പാകള്‍ക്കും തുറക്കാം.
അതേസമയം 66 പുതിയ കോവിഡ് കേസുകളാണ് ഡല്‍ഹിയില്‍ ഇന്ന് സ്ഥിരീകരിച്ചത്.

Related Topics

Share this story