Times Kerala

3-കാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; മാരകമായി പരിക്കേറ്റ മൃതദേഹം കണ്ടെത്തിയത് ചോളപ്പാടത്ത്; പ്രതിക്കായി തിരച്ചിൽ

 
3-കാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; മാരകമായി പരിക്കേറ്റ മൃതദേഹം കണ്ടെത്തിയത് ചോളപ്പാടത്ത്; പ്രതിക്കായി തിരച്ചിൽ

ചിത്രദുർഗ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കർണാടകയിലെ ചിത്രദുർഗ ഇസ്സാമുദ്ര ഗ്രാമത്തിലുള്ള എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. വീടിന് സമീപത്തെ ചോളപ്പാടത്താണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുടെ ഇളയ സഹോദരിയുമായി മാതാപിതാക്കൾ ആശുപത്രിയിൽ പോയതിനാൽ 13 വയസ്സുകാരി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇതിനിടെ, പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനായി കുട്ടി സമീപത്തെ ചോളപ്പാടത്തേക്ക് പോവുകയായിരുന്നു. ഇവിടെ വച്ചാണ് പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായത്. മാതാപിതാക്കൾ വീട്ടിൽ തിരിച്ചെത്തിയപ്പോൾ കുട്ടി വീട്ടിൽ ഉണ്ടായിരുന്നില്ല. അയൽക്കാരോട് അന്വേഷിച്ചപ്പോഴാണ് കുട്ടി പാടത്തേക്ക് പോയെന്ന വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശരീരമാസകലം പരിക്കേറ്റനിലയിലായിരുന്നു മൃതദേഹം. മുഖത്തും കഴുത്തിലും മാരകമായ മുറിവുകളുണ്ട്. സംഭവത്തിൽ പോക്സോ നിയമപ്രകാരമടക്കം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Related Topics

Share this story