Times Kerala

കൊല്ലത്തെ നവവധുവിന്റെ ആത്മഹത്യ; ഭർതൃപീഡനമെന്ന് ആരോപണം

 
കൊല്ലത്തെ നവവധുവിന്റെ ആത്മഹത്യ; ഭർതൃപീഡനമെന്ന് ആരോപണം

കൊല്ലം: ജില്ലയിലെ ശാസ്താംകോട്ട നെടിയവിളയില്‍ നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രാജേഷിന്റെ ഭാര്യ ധന്യാദാസ് ആണ് മരിച്ചത്. രാജേഷിനെ പോലീസ് എടുത്തു. പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൂന്നു മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഒവു ജ്വല്ലറിയില്‍ ജീവനക്കാരിയായിരുന്നു ധന്യ. ടിപ്പര്‍ലോറിയില്‍ ജീവനക്കാരനാണ് രാജേഷ്. ഇരുവരും തമ്മില്‍ കഴിഞ്ഞ രാത്രിയും വഴക്ക് നടന്നിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. രാവിലെ മുറിയിലെ ജനാലയിലാണ് ധന്യയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. അതേസമയം, ധന്യാദാസിന്റെ മരണത്തിനു പിന്നില്‍ ഭര്‍തൃവീട്ടിലെ പീഡനമാണെന്ന് വീട്ടുകാര്‍ ആരോപിച്ചു.

Related Topics

Share this story