Times Kerala

ആലപ്പുഴയില്‍ യുവതിയുടെ ദുരൂഹ മരണം: സഹോദരി ഭർത്താവ് പിടിയിൽ

 
ആലപ്പുഴയില്‍ യുവതിയുടെ ദുരൂഹ മരണം: സഹോദരി ഭർത്താവ് പിടിയിൽ

ആലപ്പുഴ: ചേർത്തല കടക്കരപ്പള്ളിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ സഹോദരിയുടെ ഭർത്താവ് പിടിയിൽ. കടക്കരപ്പള്ളി സ്വദേശിനി ഹരികൃഷ്ണയെ (25) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് സഹോദരിയുടെ ഭർത്താവ് രതീഷ് പിടിയിലായത്. ചേർത്തല ചെങ്ങണ്ടയിലുള്ള ബന്ധുവീട്ടിലെത്തിയതായിരുന്നു രതീഷ്. തുടർന്ന് ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എൻ.എച്ച്.എം നഴ്‌സാണ് ഹരികൃഷ്‌ണ. എറണാകുളത്തെ സ്വകാര്യ ആശുപത്രി നഴ്‌സായ സഹോദരിയ്ക്ക് വെള്ളിയാഴ്‌ച രാത്രി ജോലിയുണ്ടായിരുന്നു.ഇരുവരെയും കാണാത്തതിനെ തുടര്‍ന്ന് അന്വേഷണംവണ്ടാനത്ത് നിന്നെത്തിയ ഹരികൃഷ്ണയുമായി രതീഷ് രാത്രി വീട്ടിലെത്തിയിരുന്നു എന്നാണ് സൂചന. ഹരികൃഷ്ണയെയും രതീഷിനെയും കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടത്തിയത്. പരിശോധനയില്‍ ബലപ്രയോഗം നടന്നതായി പൊലീസിന് സൂചന ലഭിച്ചിരുന്നു. അതേസമയം, പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.

Related Topics

Share this story