Times Kerala

നീലേശ്വരത്ത് 26ന് മെഗാ കോവിഡ് പരിശോധനാ ക്യാമ്പ്

 
നീലേശ്വരത്ത് 26ന് മെഗാ കോവിഡ് പരിശോധനാ ക്യാമ്പ്

കാസർഗോഡ്: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭയുടെയും ജനമൈത്രി പൊലീസിന്റെയും നേതൃത്വത്തിൽ ജൂലായ് 26ന് നീലേശ്വരം വ്യാപാര ഭവനിൽ കോവിഡ് പരിശോധനാ മെഗാ ക്യാമ്പ് നടത്തും. നഗരസഭാ അധികൃതർ, പൊലീസ്, വ്യാപാരി, ഓട്ടോ, ടാക്സി, ലോറി, ചുമട്ട് തൊഴിലാളി സംഘടനാ പ്രതിനിധികൾ കൂടി പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യം തീരുമാനം.

മെഗാക്യാമ്പിൽ കുടുംബശ്രീ അംഗങ്ങൾ, വ്യാപാരികൾ, ഓട്ടോ ടാക്സി ലോറി തൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ എന്നിവർക്കായി അറുന്നൂറോളം പേർക്കുള്ള പരിശോധനാ സൗകര്യമാണ് ഒരുക്കുന്നത്.

ജൂലായ് 28 മുതൽ കോവിഡ് പരിശോധനാ നെഗറ്റീവ് റിപ്പോർട്ടോ രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചതിന്റെ സാക്ഷ്യപത്രമോ ഇല്ലാതെ നീലേശ്വരം നഗരത്തിൽ പ്രവേശിക്കുന്നതിനോ കടകൾ തുറക്കുന്നതിനോ തൊഴിലെടുക്കുന്നതിനോ അനുവദമുണ്ടാവില്ല.

യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ ടി.വി. ശാന്ത അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി, ഡെപ്യൂട്ടി തഹസിൽദാർ പി.വി തുളസീരാജ്, എസ്.ഐ ജയചന്ദ്രൻ ഇ, താലൂക്ക് ആശുപത്രി ഹെൽത്ത് സൂപ്പർവൈസർ എം. കുഞ്ഞികൃഷ്ണൻ, നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ പി.പി. മോഹനൻ, ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർമാരായ പ്രദീപൻ കെ.വി, എം. ശൈലജ, കുടുംബശ്രീ സി.ഡി.എസ് ചെയർ പേഴ്സൺ കെ. ഗീത, മാഷ് പദ്ധതി കോ ഓർഡിനേറ്റർ എം. ബാബുരാജ് തുടങ്ങിയവരും വിവിധ സംഘടനാ പ്രതിനിധികളും സംസാരിച്ചു.

Related Topics

Share this story