Times Kerala

കനത്ത മഴ;മം​ഗളുരു – ​ഗോവ പാസഞ്ചർ ട്രെയിൻ പാളം തെറ്റി

 
കനത്ത മഴ;മം​ഗളുരു – ​ഗോവ പാസഞ്ചർ ട്രെയിൻ പാളം തെറ്റി

ബെംഗളുരു: കനത്ത  മഴയെ തുടർന്ന് കർണാടകയിലെ താഴ്ന്ന ഭാ​ഗങ്ങളെല്ലാം വെള്ളത്തിനടിയിൽ . ഏഴു ജി​ല്ല​ക​ളി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇതിനിടെ മം​ഗളുരു – ​ഗോവ പാസഞ്ചർ ട്രെയിൻ പാളം തെറ്റി.

 ​ഗോവയിലെ ദൂദ്സാ​ഗ‍ർ – സൊനാലിയത്തിനുമിടയിലാണ് ട്രെയിൻ പാളം തെറ്റിയത്. അപകടത്തിൽപ്പെട്ട കോച്ചിലെ യാത്രക്കാരെ മറ്റൊരു കോച്ചിലേക്ക് മാറ്റി ട്രെയിൻ കുലേമിലേക്ക് എത്തിച്ചു.

ശക്തമായ   മഴയെ തുടർന്ന് കർണാടകയിലെ ഉ​ഡു​പ്പി, ഉ​ത്ത​ര ക​ന്ന​ഡ, ദ​ക്ഷി​ണ ക​ന്ന​ഡ, സൗ​ത്ത് ക​ന്ന​ഡ, ചി​ക്ക​മം​ഗ​ളൂ​രു, ഹ​സ​ന്‍, കൊ​ഡ​ഗ്, ശി​വ​മോ​ഗ ജി​ല്ല​ക​ളി​ലാ​ണ് റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്.

Related Topics

Share this story