Times Kerala

ആമസോൺ പ്രൈം ഡേയിൽ സാംസങ് ഹൈജീൻ സ്റ്റീം വാഷിംഗ് മെഷീൻ, റെഫ്രിജറേറ്ററുകൾ, ദ് ഫ്രെയിം 2021-ന് പുതിയ ബെസൽ എന്നിവ അവതരിപ്പിക്കുന്നു

 
ആമസോൺ പ്രൈം ഡേയിൽ സാംസങ് ഹൈജീൻ സ്റ്റീം വാഷിംഗ് മെഷീൻ, റെഫ്രിജറേറ്ററുകൾ, ദ് ഫ്രെയിം 2021-ന് പുതിയ ബെസൽ എന്നിവ അവതരിപ്പിക്കുന്നു

ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ്, ജൂലൈ 26, 27 തീയതികളിൽ നടക്കുന്ന ആമസോൺ പ്രൈം ഡേ സെയിലിന്‍റെ ഭാഗമായി തങ്ങളുടെ കൺസ്യൂമർ ഡ്യൂറബിൾ ഉൽപ്പന്ന ശ്രേണിയിൽ ഉടനീളം പുതിയ ഉൽപ്പന്ന ലോഞ്ചുകളും ആകർഷകമായ ഓഫറുകളും പ്രഖ്യാപിച്ചു.

വൃത്തിയാക്കലിലും ശുചിത്വത്തിലും ഉയർന്ന സ്റ്റാൻഡേർഡുകളുള്ള വാഷിംഗ് മെഷീനുകൾ എന്ന ഉപഭോക്താക്കളടെ അഭിലാഷം നിറവേറ്റുന്നതിനായി, സാംസങ് ഹൈജീൻ സ്റ്റെം ടെക്നോളജിയുള്ള ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീൻ അവതരിപ്പിക്കുന്നു. വലിയ കുടുംബങ്ങൾക്ക് ഇണങ്ങുന്ന തരത്തിൽ 8 കിലോ ശേഷിയിലാണ് ഇവ പുറത്തിറക്കുന്നത്. പറ്റിപ്പിടിച്ച കറ നീക്കം ചെയ്യാനും 99.9% ബാക്റ്റീരിയ, അലർജനുകൾ എന്നിവയെ ഇല്ലാതാക്കാനും ഈ വാഷിംഗ് മെഷീനുകൾക്ക് സാധിക്കും. ഈ വാഷിംഗ് മെഷീൻ വാങ്ങുന്നവർക്ക് മോട്ടോറിന് 10 വർഷത്തെ വാറണ്ടി, 21% ഡിസ്കൗണ്ട്, ക്യാഷ്ബാക്ക്, 1750 രൂപ മുതൽ തുടങ്ങുന്ന ചെലവില്ലാത്ത ഇഎംഐ എന്നിവ നേടാനാകും.

ഈ സെയിലിന്‍റെ സമയത്ത്, ലക്സ് ബ്ലാക്ക് ഫിനീഷിലുള്ള ഡബിൾ ഡോർ ഫ്രോസ്റ്റ് ഫ്രീ (253L) റെഫ്രിജറേറ്റർ സാംസങ് ലോഞ്ച് ചെയ്യുന്നുണ്ട്. റെഫ്രിജറേറ്റർ തുറക്കാതെ തന്നെ താപനില നിയന്ത്രിക്കാൻ കഴിയുന്ന ഡിജിറ്റൽ ഡിസ്പ്ലേ ഇതിലുണ്ട്. പുതിയ സിംഗിൾ ഡോർ ഡയറക്റ്റ് കൂൾ (198L) റെഫ്രിജറേറ്റർ മനോഹരമായ ഡിലൈറ്റ് ഇൻഡിഗോ പാറ്റേർണിലായിരിക്കും ലഭ്യമാകുന്നത്. രണ്ട് മോഡലുകളിലും ഡിജിറ്റൽ ഇൻവേർട്ടർ ടെക്നോളജിയുള്ളതിനാൽ പവർഫുള്ളും ശബ്ദമില്ലാത്തതുമായ പെർഫോമൻസ് നൽകുമ്പോൾ തന്നെ ഊർജ്ജ സംരക്ഷണത്തിനും സഹായിക്കുന്നു. ഈ റെഫ്രിജറേറ്ററുകൾ വാങ്ങുന്നവർക്ക് കംപ്രസറിന് 10 വർഷ വാറണ്ടിയും 20 ശതമാനം വരെ ഡിസ്ക്കൌണ്ടും 1492 രൂപ മുതൽ തുടങ്ങുന്ന ചെലവില്ലാത്ത ഇഎംഐയും ക്യാഷ്ബാക്കും ലഭിക്കും.

നിങ്ങളുടെ ലീവിംഗ് സ്പേസിന് കൂടുതൽ വ്യക്തിപരമാക്കിയ ടച്ച് നൽകുന്നതിനായി, സാംസങ് ലൈഫ്സ്റ്റൈൽ ടിവിയായ ദ് ഫ്രെയിം 2021-ന് ടെറാക്കോട്ടാ കളർ ബെസലും അവതരിപ്പിക്കുന്നു. ഇന്ത്യയിൽ കഴിഞ്ഞയിടയ്ക്കാണ് ഈ ടിവി അവതരിപ്പിച്ചത്. ഓണായിരിക്കുമ്പോൾ ടിവിയും ഓഫായിരിക്കുമ്പോൾ കലാസൃഷ്ടിയുമായ ദ് ഫ്രെയിമിന്‍റെ ഇഷ്ടാനുസൃതമാക്കാവുന്ന ബെസൽ ഓപ്ഷനുകളിലൂടെ നിങ്ങളുടെ ലക്ഷ്വറി ലീവിംഗ് സ്പേസുകൾ കൂടുതൽ ഭംഗിയുള്ളതാക്കാം. ദ് ഫ്രെയിം 2021 മുൻ മോഡലിനേക്കാൾ 46% കനം കുറഞ്ഞതാണ്. ഇതിലൂടെ നിങ്ങൾക്ക് 1400 കലാസൃഷ്ടികളുടെ വളർന്നുകൊണ്ടിരിക്കുന്ന ലൈബ്രറിയിൽ നിന്ന് നിങ്ങളുടെ വ്യക്തിപരമായ കലാശേഖരം ക്യുറേറ്റ് ചെയ്തെടുക്കാം.

ഹോം ഓഫീസ്, ഹോം റെസ്റ്റോറന്‍റ്, ഹോം എന്‍റർടെയ്ൻമെന്‍റ് തുടങ്ങി എല്ലാത്തിന്‍റെയും സെന്‍റർ സ്റ്റേജ് എന്ന് പറയുന്നത് വീടായി മാറിയിരിക്കുന്നു. ഞങ്ങളുടെ കൺസ്യൂമർ ഡ്യൂറബിളുകളുടെ വൈവിധ്യമാർന്ന ശ്രേണികളിൽ ആകർഷകമായ ഓഫറുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനായി ഞങ്ങൾ ആമസോണുമായി കൈകോർത്തിരിക്കുന്നു. ഇതിന്‍റെ ഭാഗമായി സ്പെഷ്യൽ ഡിസ്ക്കൌണ്ടുകളും ക്യാഷ്ബാക്ക് ഓഫറുകളുമൊക്കെ ലഭിക്കും. ഈ പോർട്ട്ഫോളിയോയിലൂടെ ഞങ്ങളുടെ ഉപഭോക്താക്കളുടെ മാറി വരുന്ന ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുമെന്ന ആത്മവിശ്വാസം ഞങ്ങൾക്കുണ്ട് – പ്രത്യേകിച്ചും ആളുകൾ വീട്ടിൽ കൂടുതൽ സമയം ചെലവഴിക്കുകയും  അവരുടെ ജീവിതരീതി അപ്ഗ്രേഡ് ചെയ്യാൻ ശ്രമിക്കുകയും ചെയ്യാൻ സാഹചര്യത്തിൽസാംസങ് ഇന്ത്യ, ഓൺലൈൻ ബിസിനസ്, കൺസ്യൂമർ ഇലക്ട്രോണിക്സ്, സീനിയർ ഡയറക്ടർ, സന്ദീപ് സിംഗ് അറോറ പറഞ്ഞു.

ഓഫർ വിശദാംശങ്ങൾ

ടെലിവിഷനുകൾ

ദ് ഫ്രെയിം 2021-നൊപ്പം നിങ്ങൾക്കിപ്പോൾ ടെറാക്കോട്ട നിറത്തിലുള്ള ബെസൽ വാങ്ങാനാകും. 55 ഇഞ്ച് മോഡലിനൊപ്പം ഉപയോഗിക്കാനാകുന്ന ബെവെൽഡ് ടൈപ്പ് പാറ്റേണിലുള്ള ഈ ബെസൽ നിങ്ങളുടെ ലീവിംഗ് റൂമിന് ക്ലാസിയും എത്ത്നിക്കുമായ ഫീൽ നൽകുന്നു. 6749 രൂപയാണ് ഇതിന്‍റെ വില – ദ് ഫ്രെയിം ടിവിക്കൊപ്പം ബെസൽ വാങ്ങുന്നവർക്ക് 24 ശതമാനം സ്പെഷ്യൽ ഡിസ്കൗണ്ട് ലഭിക്കും. ഇതുകൂടാതെ, ദ് ഫ്രെയിം ടിവിക്ക് 31 ശതമാനം വരെ ഡിസ്കൗണ്ട് ലഭ്യമാണ്. ഇതോടെ ദ് ഫ്രെയിം ടിവിയുടെ വില തുടങ്ങുന്നത് 61990 രൂപയിലായിരിക്കും. 2583 രൂപ മുതൽ തുടങ്ങുന്ന ചെലവ് കുറഞ്ഞ ഇഎംഐകളും നിങ്ങൾക്ക് ലഭിക്കും.

സാംസങ് എച്ച്ഡി സ്മാർട്ട് ടിവികൾ 17490 രൂപ മുതൽ ലഭിക്കും. 972 രൂപ മുതലാണ് ചെലവില്ലാത്ത ഇഎംഐകൾ തുടങ്ങുന്നത്. ഇവയ്ക്ക് 16 ശതമാനം വരെ ഡിസ്ക്കൌണ്ടുകളും ലഭ്യമാണ്. സാംസങിന്‍റെ ക്രിസ്റ്റൽ 4കെ യുഎച്ച്ഡി ടിവികൾ 37990 രൂപ മുതലുള്ള വിലയ്ക്ക് ലഭ്യമാണ്. 28 ശതമാനം വരെ ഡിസ്ക്കൌണ്ടും ഇതിന് ലഭ്യമാണ്. ആകർഷകമായൊരു ഇൻ-ഹോം എന്‍റർടെയ്ൻമെന്‍റ് അനുഭവത്തിന് ഏറ്റവും ഇണങ്ങിയ അപ്ഗ്രേഡായിരിക്കും ഇത്.

 വാഷിംഗ് മെഷീനുകൾ

പുതുതായി അവതരിപ്പിച്ച ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനുകളിൽ സാംസങ് ഉൾപ്പെടുത്തിയിരിക്കുന്നത് ഹൈജീൻ സ്റ്റീം ടെക്നോളജിയാണ്. 31499 രൂപ മുതലാണ് വില തുടങ്ങുന്നത്. 21 ശതമാനം വരെ ഡിസ്ക്കൌണ്ടും 1750 രൂപ മുതലുള്ള ചെലവില്ലാത്ത ഇഎംഐയും ഇതിന് ലഭിക്കും.

ഫുള്ളി ഓട്ടോമാറ്റിക് വാഷിംഗ് മെഷീൻ ഉൽപ്പന്നങ്ങളിലൂടെ വീട്ടിൽ തന്നെ ലോണ്ട്റി അനുഭവം മെച്ചപ്പെടുത്തുകയാണ്. എഐ ഇനേബിൾഡ് ഇക്കോബബിൾ വാഷിംഗ് മെഷീൻറെ വില തുടങ്ങുന്നത് 30999 രൂപ മുതലാണ്, 1722 രൂപ മുതലാണ് ഇഎംഐ തുടങ്ങുന്നത്. 20 ശതമാനം വരെ ഡിസ്ക്കൌണ്ടുകളും ലഭ്യമാണ്.

6 കിലോ ശേഷിയിലുള്ള ഫ്രണ്ട് ലോഡ് ഹൈജീൻ സ്റ്റെം വാഷിംഗ് മെഷീൻറെ വില തുടങ്ങുന്നത് 21999 രൂപയാണ്. ഇവയുടെ ഇഎംഐ ആരംഭിക്കുന്നത് 1833 രൂപ മുതലാണ്. 18 ശതമാനം വരെ ഡിസ്ക്കൌണ്ടുകളും ലഭ്യമാണ്.

ഫുള്ളി ഓട്ടോമാറ്റിക് ടോപ്പ് ലോഡ് ഡിജിറ്റൽ ഇൻവേർട്ടർ മോഡൽ 15,999 രൂപ മുതൽ ആരംഭിക്കുന്നു. 25 ശതമാനം ഡിസ്കൗണ്ട്, 1334 രൂപ മുതൽ ഇഎംഐയും മറ്റ് ക്യാഷ്ബാക്ക് ഓഫറുകളും ലഭ്യമാണ്.

റെഫ്രിജറേറ്ററുകൾ

താങ്ങാനാവുന്ന ഓപ്ഷനുകൾ നോക്കുന്ന ഉപഭോക്താക്കൾക്ക് ഓഫറുകൾ കൂടുതൽ ആകർഷകമാക്കാൻ, സാംസങ് രണ്ട് പുതിയ റഫ്രിജറേറ്ററുകൾ അവതരിപ്പിക്കുന്നു – ഡിലൈറ്റ് ഇൻഡിഗോ പാറ്റേണിൽ സിംഗിൾ ഡോർ ഡയറക്റ്റ് കൂൾ റഫ്രിജറേറ്റർ (198L), ലക്സെ ബ്ലാക്ക് ഫിനിഷിലുള്ള ഡബിൾ ഡോർ ഫ്രോസ്റ്റ് ഫ്രീ (253L) റഫ്രിജറേറ്റർ എന്നിവയ്ക്ക് യഥാക്രമം 17,900 രൂപയും 24,090 രൂപയുമാണ് വില. ഈ റഫ്രിജറേറ്ററുകൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് കംപ്രസറിൽ 10 വർഷത്തെ വാറണ്ടി, 20% വരെ ഡിസ്കൗണ്ട്, ക്യാഷ്ബാക്ക്, 1,492 രൂപ മുതലുള്ള ചെലവില്ലാത്ത ഇഎംഐ എന്നിവ ലഭിക്കും.

സാംസങ് സൈഡ്-ബൈ-സൈഡ്,  കൺവെർട്ടബിൾ ഫ്രഞ്ച് ഡോർ റഫ്രിജറേറ്ററുകൾ ഉപയോഗിച്ച് അടുക്കള അപ്ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്, ഇവ 69,990 രൂപ മുതലുള്ള പ്രത്യേക വിലയിൽ ലഭ്യമാണ്. 3,889 രൂപ മുതലുള്ള ഇഎംഐയും 20% വരെ ഡിസ്കൗണ്ടും ലഭിക്കും.

മൈക്രോവേവുകൾ

സാംസങ്ങിന്റെ ബേക്കർ സീരീസ് മൈക്രോവേവുകൾ ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ പിന്തുടർന്ന് പോരുന്നവർക്കൊരു അനുഗ്രഹമാണ്. സ്റ്റീമിംഗ്, ഗ്രില്ലിംഗ്, ഫ്രൈയിംഗ് തുടങ്ങിയ സവിശേഷതകൾ വേണ്ടവർക്ക് ഈ ഉൽപ്പന്നം ഏറ്റവും അനുയോജ്യമാണ്. ബേക്കർ സീരീസ് മൈക്രോവേവുകൾ 9,990 രൂപ മുതൽ ലഭ്യമാകും, 833 രൂപ മുതലുള്ള ഇഎംഐകളും 20% വരെ ഡിസ്കൗണ്ടും ലഭിക്കും.

Related Topics

Share this story