Times Kerala

വിപണിയില്‍ വന്‍ വില വരുന്ന പ്രത്യേകയിനം ആമകളുമായി രണ്ട് ഇന്ത്യക്കാരെ മലേഷ്യയില്‍ പിടികൂടി

 
വിപണിയില്‍ വന്‍ വില വരുന്ന പ്രത്യേകയിനം ആമകളുമായി രണ്ട് ഇന്ത്യക്കാരെ മലേഷ്യയില്‍ പിടികൂടി

ക്വലാലംപുര്‍: വിപണിയില്‍ വന്‍ വില വരുന്ന പ്രത്യേകയിനം ആമകളുമായി രണ്ട് ഇന്ത്യക്കാരെ മലേഷ്യയില്‍ പിടികൂടി. 5000ത്തിലേറെ ആമക്കുഞ്ഞുങ്ങള്‍ ഇവരുടെ പക്കല്‍നിന്ന് പിടിച്ചെടു ത്തു. ബക്കറ്റുകളിലും സ്യൂട്‌കേസിലുമാണ് ആമകളെ കടത്താന്‍ ശ്രമിച്ചത്. ചൈനയില്‍ നിന്ന് എത്തിച്ച ചുവന്ന ചെവിയോട് കൂടിയ ഏറെ സവിശേഷതയുള്ള ആമകളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.ഈ ആമകള്‍ക്ക് വിപണിയില്‍ ലക്ഷങ്ങള്‍ വില വരുമെന്ന് അധികൃതര്‍ അറിയിച്ചു. ഇരുവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

Related Topics

Share this story