Times Kerala

കോവിഡ് വ്യാപനം  കുറയുന്നു;കൂടുതൽ കോവിഡ് കേസുകൾ കേരളത്തിൽ

 
കോവിഡ് വ്യാപനം  കുറയുന്നു;കൂടുതൽ കോവിഡ് കേസുകൾ കേരളത്തിൽ

ദില്ലി :കോവിഡ് വ്യാപനം  കുറയുന്നു . രാജ്യത്ത് 24 മണിക്കൂറിനിടെ 39,097 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,13,32,159 ആയി.  24 മണിക്കൂറിൽ 546 മരണങ്ങൾ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 4,20,016 ആയി.

കേരളത്തിൽ 17,518 പുതിയ കേസുകളും, മഹാരാഷ്ട്രയിൽ 6,753 ഉം മധ്യപ്രദേശിൽ 11 ഉം, സിക്കിമിൽ 257 കൊവിഡ് കേസുകളും, കർണാടകയിൽ 1,705 ഉം  കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്തു.

Related Topics

Share this story