Times Kerala

ചികിത്സിക്കാൻ കഴിയിൽ.! രാജ്യത്ത് ‘ഫംഗസ് കാൻഡിഡ ഓറിസ്’ സ്ഥിരീകരിച്ചതായി യുഎസ്

 
ചികിത്സിക്കാൻ കഴിയിൽ.! രാജ്യത്ത് ‘ഫംഗസ് കാൻഡിഡ ഓറിസ്’ സ്ഥിരീകരിച്ചതായി യുഎസ്

യുഎസിൽ ചികിത്സിക്കാൻ കഴിയാത്ത ഫംഗസ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. ഡാളസ് ഏരിയയിലെ രണ്ട് ആശുപത്രികളിലും വാഷിംഗ്ടൺ ഡിസിയിലെ ഒരു നഴ്സിംഗ് ഹോമിലുമാണ് യീസ്റ്റിന്റെ ദോഷകരമായ രൂപമായ കാൻഡിഡ ഓറിസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2009ലാണ് കാൻഡിഡ ഓറിസ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. നിർജീവമായ പ്രതലങ്ങളിൽ ദീർഘനേരം നീണ്ടുനിൽക്കാനാകുമെന്നതാണ് ഇവയെ കൂടുതൽ അപകടകാരിയാക്കുന്നത്. ഫംഗസ് രക്തത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ അതിമാരകമായേക്കാമെന്നാണ് വിദഗ്‌ധർ പറയുന്നത്. ആന്റിഫംഗൽ മരുന്നുകൾക്ക് ഇവയിൽ സ്വാധീനമില്ലെന്നതും സ്ഥിതി കൂടുതൽ വഷളാക്കുന്നതാണ്.

Related Topics

Share this story