Times Kerala

ശക്തമായ  മ​ഴ​;കർണ്ണാടകത്തിൽ ഏഴു ജില്ലകളിൽ റെഡ് അലെർട്ട്

 
ശക്തമായ  മ​ഴ​;കർണ്ണാടകത്തിൽ ഏഴു ജില്ലകളിൽ റെഡ് അലെർട്ട്

ബം​ഗ​ളൂ​രു: ശക്തമായ  മ​ഴ​യെ തു​ട​ര്‍​ന്ന് ക​ര്‍​ണാ​ട​ക​യു​ടെ പല  ഭാ​ഗ​ങ്ങ​ളി​ല്‍ താഴ്ന്ന പ്രദേശങ്ങൾ  വെള്ളത്തിനടിയിലായി.  ഏഴു ജി​ല്ല​ക​ളി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഉ​ഡു​പ്പി, ഉ​ത്ത​ര ക​ന്ന​ഡ, ദ​ക്ഷി​ണ ക​ന്ന​ഡ, സൗ​ത്ത് ക​ന്ന​ഡ, ചി​ക്ക​മം​ഗ​ളൂ​രു, ഹ​സ​ന്‍, കൊ​ഡ​ഗ്, ശി​വ​മോ​ഗ ജി​ല്ല​ക​ളി​ലാ​ണ് റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്.

ക​ര്‍​ണാ​ട​ക​യു​ടെ വ​ട​ക്ക​ന്‍ മേ​ഖ​ല​ക​ളി​ലും കനത്ത  മ​ഴ​യു​ണ്ട്. ഇ​വി​ടെ ന​ദി​ക​ള്‍ ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്.  കാവേരി, തുങ്കബദ്ര, ഭീമ, കബനി തുടങ്ങിയ നദികൾ എല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് പല  ഡാ​മു​ക​ളി​ല്‍ നി​ന്നും വെ​ള്ളം തു​റ​ന്നു വി​ട്ടു.

ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ മഴക്കെടുതിയിൽ മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത് . എട്ട് സ്ഥലങ്ങളിൽ ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 9,000 പേരെയാണ് ഇതിനകം സുരക്ഷിതയിടങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചത് .

Related Topics

Share this story