Times Kerala

കരുവന്നൂർ വായ്പ തട്ടിപ്പ് കേസ് ;സി പി എം അംഗങ്ങൾക്കെതിരായ നടപടി ചർച്ച ചെയ്യാൻ നാളെ അടിയന്തിര യോഗം ചേരും

 
കരുവന്നൂർ വായ്പ തട്ടിപ്പ് കേസ് ;സി പി എം അംഗങ്ങൾക്കെതിരായ നടപടി ചർച്ച ചെയ്യാൻ നാളെ അടിയന്തിര യോഗം ചേരും

തൃശ്ശൂർ: കരുവന്നൂർ വായ്പ തട്ടിപ്പ് കേസിൽ  സി പി എം അംഗങ്ങൾക്കെതിരായ നടപടി ചർച്ച ചെയ്യാൻ നാളെ അടിയന്തിര യോഗം ചേരും.

സംസ്ഥാന പ്രതിനിധിയുടെ സാന്നിധ്യത്തിലായിരിക്കും യോഗം ചേരുന്നത് . സിപിഎം സംസ്ഥാന നേതൃത്വത്തിൻ്റെ നിർദേശ പ്രകാരമാണ് യോഗം ചേരുന്നത്. ബാങ്ക് ജീവനക്കാർ, ഭരണ സമിതി അംഗങ്ങൾ എന്നിവരിൽ  നിന്ന് സിപിഎം വിശദീകരണം തേടിയിരുന്നു.ആറ് പേരിൽ നിന്നാണ് വിശദീകരണം തേടിയത് .

കേസിൽ മുഖ്യപ്രതികളുൾപ്പടെ മൂന്നു പേർ സി പി എം അംഗങ്ങളാണ്. ഇവരിൽ രണ്ട് പേർ പാർട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങളാണ്.

Related Topics

Share this story