Times Kerala

ടോക്കിയോ ഒളിംപിക്‌സിൽ വിജയതുടക്കവുമായി ഇന്ത്യയുടെ പുരുഷ ഹോക്കി ടീം

 
ടോക്കിയോ ഒളിംപിക്‌സിൽ വിജയതുടക്കവുമായി ഇന്ത്യയുടെ പുരുഷ ഹോക്കി ടീം
  • ടോക്കിയോ ഒളിംപിക്‌സ് പുരുഷ വിഭാഗം ഹോക്കിയിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. പൂൾ എ യിൽ നടന്ന പോരാട്ടത്തിൽ ന്യൂസിലൻഡിനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യയുടെ ജയം. ഇന്ത്യയ്ക്കായി ഹർമൻപ്രീത് സിങ് ഇരട്ടഗോളുകൾ നേടിയപ്പോൾ ഒരു ഗോൾ രൂപീന്ദർപാൽ സിങ്ങും നേടി.

    ന്യൂസിലൻഡാണ് ആദ്യം ഗോളടി തുടങ്ങിയത്. ഒരു ഗോളിന് പിന്നിൽ നിന്നതിനു ശേഷമായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവ്. റസ്സൽ, ജെന്നസ് എന്നിവരാണ് ന്യൂസിലൻഡിനായി ഗോളുകൾ നേടിയത്. ടോക്കിയോ ഒളിംപിക്‌സിൽ വിജയതുടക്കവുമായി ഇന്ത്യയുടെ പുരുഷ ഹോക്കി ടീംഇന്ത്യയുടെ നായകൻ മലയാളിതാരം ശ്രീജേഷിന്റെ മികച്ച സേവുകൾ ന്യൂസിലൻഡിന്റെ നിരവധി അവസരങ്ങൾ തടഞ്ഞു. അടുത്ത മത്സരത്തിൽ പൂൾ എ യിൽ ഒന്നാമതുള്ള ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ. ഇന്ത്യയ്ക്കും ഓസ്‌ട്രേലിയയ്ക്കും തുല്യ പോയിന്റാണെങ്കിലും ഗോൾ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ ഓസ്‌ട്രേലിയ ഒന്നാമതും ഇന്ത്യ രണ്ടാം സ്ഥാനത്തുമാണ്. ജപ്പാനെ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഓസ്‌ട്രേലിയ പരാജയപ്പെടുത്തിയത്.

Related Topics

Share this story