Times Kerala

വാജ്പേയിയുടെ ചിതാഭസ്മ നിമജ്ജനം; ചെലവായ 2.5 കോടി രൂപ യുപി സര്‍ക്കാര്‍ വഹിക്കും

 
വാജ്പേയിയുടെ ചിതാഭസ്മ നിമജ്ജനം; ചെലവായ 2.5 കോടി രൂപ യുപി സര്‍ക്കാര്‍ വഹിക്കും

ലക്നൗ: അടല്‍ ബിഹാരി വാജ്പേയിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്നതിന് ചെലവായ 2.5 കോടി രൂപ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വഹിക്കുമെന്ന് അധികൃതര്‍.പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് തുക അനുവദിക്കുന്നത് തടഞ്ഞുവെച്ചിരുന്നു. എന്നാല്‍, ബുധനാഴ്ച പണം അനുവദിച്ച് ഉത്തരവായതായി സര്‍ക്കാര്‍ അറിയിച്ചു. പണം ഉടന്‍ നല്‍കുമെന്നും യുപി ഇന്‍ഫര്‍മേഷന്‍ വകുപ്പ് അറിയിച്ചു.

Related Topics

Share this story