Times Kerala

യുവാക്കൾക്കും വിദ്യാർത്ഥികൾക്കും മയക്ക് മരുന്ന് നൽകുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ

 
യുവാക്കൾക്കും വിദ്യാർത്ഥികൾക്കും മയക്ക് മരുന്ന് നൽകുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ

കൊച്ചി: യുവാക്കൾക്കും വിദ്യാർത്ഥികൾക്കും മയക്ക് മരുന്ന് നൽകുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ. പൂക്കാട്ടുപടി സ്വദേശി അനീഷിനെയാണ് ആലുവ എക്സൈസ് സംഘം പിടികൂടിയത്. ഇയാളിൽ നിന്ന് 60 നെട്രോ സെപാം ഗുളികകളും സംഘം പിടിച്ചെടുത്തു.

ചുണ്ട സുനി എന്നറിയപ്പെടുന്ന അനീഷ് വിദ്യാർത്ഥികൾക്കും, യുവാക്കൾക്കുമിടയിൽ ഏറെ നാളുകളായി മയക്ക് മരുന്ന് വിൽപ്പന നടത്തി വരികയായിരുന്നു. ആലുവ എക്സൈസ് സംഘം നേതൃത്വം നൽകുന്ന ‘ഓപ്പറേഷൻ മൺസൂണ്‍ പരിശോധനയിലാണ് ഇയാള്‍ വലയിലായത്.

Related Topics

Share this story