Times Kerala

കിയ സെല്‍റ്റോസ്: ബുക്കിങ് അടുത്ത മാസം ആരംഭിക്കും

 
കിയ സെല്‍റ്റോസ്: ബുക്കിങ് അടുത്ത മാസം ആരംഭിക്കും

ദക്ഷിണ കൊറിയന്‍ കാർ നിർമാതാക്കളായ കിയ മോട്ടോർസ് ആദ്യമായി ഇന്ത്യയിൽ അവതീർപ്പിക്കുന്ന മോഡൽ ആണ് സെല്‍റ്റോസ്. വാഹനത്തിന്റെ ബുക്കിങ് അടുത്തമാസം ആരംഭിക്കും. ഇടത്തരം എസ്‌യുവികള്‍ക്കിടയിലേക്കാണ് സെൽറ്റോസ് എത്തുന്നത്. മൂന്ന് എഞ്ചിൻ ഓപ്‌ഷനുകൾ ആണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍, 1.4 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എന്നിങ്ങനെ മൂന്ന് ഓപഷനുകളിൽ എത്തുന്ന വാഹനത്തിന് പ്രത്യേക ലുക്കാണ് കമ്പനി നൽകിയിരിക്കുന്നത്. എയര്‍ പ്യൂരിഫയര്‍, 360 ഡിഗ്രി ക്യാമറ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, എട്ടു സ്പീക്കര്‍ ബോസ് ഓഡിയോ സംവിധാനം, പിന്‍ സണ്‍ഷേഡ് കര്‍ട്ടന്‍, 7.0 ഇഞ്ച് വലുപ്പമുള്ള TFT ഡിസ്‌പ്ലേ എന്നിവയെല്ലാം കിയ സെല്‍റ്റോസിന്റെ പ്രത്യേകതകളാണ്. നാലു വ്യത്യസ്ത ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ സെല്‍റ്റോസിലുണ്ട്.

വണ്ടി എന്ന് വിപണിയിൽ എത്തുമെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. ഏകദേശം 11 ലക്ഷം മുതല്‍ 16 ലക്ഷം രൂപ വരെ ആയിരിക്കും വാഹനത്തിന്റെ വില വരുന്നത്. 7
സ്പീഡുള്ള ഇരട്ട ക്ലച്ച് ട്രാന്‍സ്മിഷനായിരിക്കും വാഹനത്തിനുണ്ടാവുക.

Related Topics

Share this story