Times Kerala

മൊബൈൽ ക്യാമറകളുടെ പ്രകടനം ഒപ്റ്റിമൈസ് ചെയ്യാൻ കോർണിംഗ്® ഗൊറില്ല® ഗ്ലാസ് കോമ്പസൈറ്റ് ഉൽപ്പന്ന ശ്രേണി കോർണിംഗ് വിപുലമാക്കി

 
മൊബൈൽ ക്യാമറകളുടെ പ്രകടനം ഒപ്റ്റിമൈസ് ചെയ്യാൻ കോർണിംഗ്® ഗൊറില്ല® ഗ്ലാസ് കോമ്പസൈറ്റ് ഉൽപ്പന്ന ശ്രേണി കോർണിംഗ് വിപുലമാക്കി

കോർണിംഗ് ഇൻകോർപ്പറേറ്റഡ് (NYSE: GLW) പോറൽ വീഴാത്തതും ഈടുനിൽക്കുന്നതുമായ അവരുടെ കോമ്പസൈറ്റ് ഉൽപ്പന്നങ്ങളായ കോർണിംഗ്® ഗൊറില്ല® ഗ്ലാസിന് DX, DX+ എന്നിങ്ങനെ പുതിയ വിഭാഗങ്ങൾ പ്രഖ്യാപിച്ചു. ഈ സാങ്കേതികവിദ്യ മൊബൈൽ ക്യാമറകളിൽ ഉപയോഗിക്കുമ്പോൾ അത്യാധുനിക ഒപ്റ്റിക്കൽ പ്രകടനം, മുന്തിയ പോറൽ പ്രതിരോധം, ഈടുനിൽക്കൽ എന്നീ തനതായ ഒത്തുചേരലിലൂടെ പ്രൊഫഷണൽ നിലവാരമുള്ള ചിത്രം പകർത്തൽ സാധ്യമാകുന്നു.

2010 മുതൽ ആഗോളതലത്തിൽ പ്രതിവർഷം പകർത്തുന്ന ചിത്രങ്ങളുടെ എണ്ണം 350 ബില്യണിൽ നിന്ന് ഏതാണ്ട് 1.4 ട്രില്യണിലേക്ക് ഉയർന്നു. ഉപഭോക്താക്കൾ ഉൽപ്പന്നം വാങ്ങാൻ പരിഗണിക്കുന്ന കാരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകമായി മൊബൈൽ ക്യാമറാ സാങ്കേതികവിദ്യ മാറുകയും ചെയ്തു.

മൊബൈൽ ക്യാമറകൾക്ക് ഏത് വെളിച്ചത്തിലും പ്രൊഫഷണൽ നിലവാരമുള്ള ചിത്രം നൽകണമെങ്കിൽ പിടിച്ചെടുക്കുന്ന വെളിച്ചത്തിന്റെ അളവ് ഏറ്റവും പരമാവധി ആയിരിക്കണം, ക്യാമറാ സിസ്റ്റത്തിനുള്ളിലെ എല്ലാ പ്രതിഫലനങ്ങളും കുറയ്ക്കുകയും വേണം.

“വെളിച്ചം പിടിച്ചെടുക്കുന്നതിന്റെ അളവ് കൂട്ടുന്നതിനായി പരമ്പരാഗത ക്യാമറകളിൽ വളരെക്കാലമായി ആന്റി റിഫ്ളക്റ്റീവ് കോട്ടിംഗുകളാണ് ഉപയോഗിക്കുന്നത്”, കോർണിംഗ് ഗൊറില്ല ഗ്ലാസ്, വൈസ് പ്രസിഡന്റും ജനറൽ മാനേജരുമായ ജയ്മിൻ അമിൻ പറഞ്ഞു. “പക്ഷെ ഈ കോട്ടിംഗുകളിൽ എളുപ്പത്തിൽ പോറൽ വീഴാനുള്ള സാധ്യതയുണ്ട്, പിന്നീടിത് ചിത്രത്തിന്റെ നിലവാരത്തെ ബാധിക്കുകയും ചെയ്യും. കോർണിംഗിന്റെ ഗൊറില്ല ഗ്ലാസ് കോമ്പസൈറ്റുകൾ മൊബൈൽ ക്യാമറകളുടെ ലെൻസ് കവറുകൾക്ക് മെച്ചപ്പെടുത്തിയ പോറൽ പ്രതിരോധം നൽകുന്നതിനൊപ്പം പരമ്പരാഗത കോട്ടിംഗുകളുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ ഈടുനിൽക്കുകയും ചെയ്യുന്നു. ഈ ഉപകരണങ്ങൾക്ക് ആവശ്യമായ ഒപ്റ്റിക്കൽ പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്തു”.

ഉപഭോക്താക്കൾ ഉയർന്ന നിലവാരത്തിലുള്ള ചിത്രവും വീഡിയോ ശേഷികളും കാംക്ഷിക്കുന്നതിനാൽ സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ ടെലിഫോട്ടോ, വൈഡ് ആംഗിൾ ലെൻസുകൾ, ഇൻഫ്രാറെഡ് സെൻസറുകൾ പോലുള്ള അത്യാധുനിക ഫംഗ്ഷണാലിറ്റികളാണ് ക്യാമറാ സംവിധാനത്തിൽ ഉൾപ്പെടുത്തുന്നത്. ഇത്തരം മേന്മകൾ ഉൾപ്പെടുത്തുമ്പോൾ ക്യാമറകളുടെ വലുപ്പവും കൂടി വരികയാണ്, ഒപ്പം ലെൻസ് പ്രതലങ്ങളും. ഇത് പോറലുകൾക്കും കേടുപാടുകൾക്കുമുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

“ക്യാമറാ ലെൻസ് കവറുകൾക്കുള്ള അനുയോജ്യമായ പരിഹാരമാണ് ഞങ്ങൾ എഞ്ചിനീയർ ചെയ്തിരിക്കുന്നത്”, അമിൻ പറഞ്ഞു. “ക്യാമറാ ലെൻസിനായി 98% വെളിച്ചവും പിടിച്ചെടുക്കുന്ന ഞങ്ങളുടെ ഗ്ലാസ് കോമ്പസൈറ്റുകൾ ക്യാമറാ ഡിസൈന്റെ മുഴുവൻ ശേഷിയെയും ഉപയോഗിക്കുന്നതിലൂടെ ഉയർന്ന നിലവാരമുള്ള ചിത്രങ്ങളും വീഡിയോകളും സൃഷ്ടിക്കാൻ സഹായിക്കുന്നു. ഞങ്ങളുടെ ഗൊറില്ല ഗ്ലാസ് DX ഉൽപ്പന്നങ്ങൾ ഇൻഡസ്ട്രിയിലെ തന്നെ ഏറ്റവും മികച്ച ഒപ്റ്റിക്കൽ പ്രകടനം, പ്രൊട്ടക്ഷൻ എന്നിവയുടെ സംയുക്തം നൽകുന്നു”.

ക്യാമറാ ലെൻസ് കവറുകൾക്കായി ഗൊറില്ല ഗ്ലാസ് DX ഉൽപ്പന്നങ്ങൾ സ്വീകരിക്കുന്ന ആദ്യ കമ്പനി സാംസങാണ്.

ഗൊറില്ലാ ഗ്ലാസ് 45 ബ്രാൻഡുകളുടെ 8 ബില്യണിലേറെ ഉപകരണങ്ങളിൽ ഉപയോഗിക്കുന്നു. മൊബൈൽ കൺസ്യൂമർ ഇലക്ട്രോണിക്സ് മാർക്കറ്റ് ആക്സസ് പ്ലാറ്റ്ഫോമിലൂടെ, മാർക്കറ്റ് ലീഡിംഗ് കവർ ഗ്ലാസുകൾ, സെമികണ്ടക്റ്റർ ഉൽപ്പന്നങ്ങൾക്കുള്ള ഗ്ലാസും ഒപ്റ്റിക്ക്സും തുടങ്ങിയവയിലൂടെ പ്രകടനം മെച്ചപ്പെടുത്താനും പുതിയ കണക്റ്റിവിറ്റി ഫീച്ചറുകൾ നൽകാനും പുതിയ ഡിസൈനുകൾ സാധ്യമാക്കാനും ഓഗ്മെന്റഡ് റിയാലിറ്റി, 3D സെൻസിംഗ് എന്നിവയിലൂടെ ഇമ്മേർസീവ് ഉപയോക്തൃ അനുഭവം സൃഷ്ടിക്കാനുമായി നിരന്തരം ഇന്നൊവേറ്റ് ചെയ്തുകൊണ്ടിരിക്കുന്നു. 2016 മുതൽ, ഗൊറില്ല ഗ്ലാസ് DX ഉൽപ്പന്നങ്ങൾ 30 ദശലക്ഷത്തിലേറെ വെയറബിൾ ഉപകരണങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. ഇതിപ്പോൾ

Related Topics

Share this story